ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ കിംസിന്റെ 12.10 ലക്ഷം ഓഹരികള്‍ വാങ്ങി

ഡെല്‍ഹി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂരിൽ നിന്നും ആശുപത്രി ശൃംഖലയായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (കിംസ്; KIMS) 12.10 ലക്ഷം ഓഹരികള്‍ 151 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വാങ്ങി. ബിഎസ്ഇയില്‍ നിന്ന് ലഭ്യമായ ഇടപാടിന്റെ വിവരങ്ങള്‍ അനുസരിച്ച് കിംസിന്റെ 1.5 ശതമാനം ഓഹരികളായ 12,10,000 ഓഹരികളാണ് ജനറല്‍ അറ്റ്‌ലാന്റിക് വിറ്റഴിച്ചത്. ഓഹരികള്‍ ഓരോന്നിനും ശരാശരി 1,250 രൂപ നിരക്കില്‍ 151.25 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത്. […]

Update: 2022-09-20 01:03 GMT

ഡെല്‍ഹി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂരിൽ നിന്നും ആശുപത്രി ശൃംഖലയായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (കിംസ്; KIMS) 12.10 ലക്ഷം ഓഹരികള്‍ 151 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വാങ്ങി.

ബിഎസ്ഇയില്‍ നിന്ന് ലഭ്യമായ ഇടപാടിന്റെ വിവരങ്ങള്‍ അനുസരിച്ച് കിംസിന്റെ 1.5 ശതമാനം ഓഹരികളായ 12,10,000 ഓഹരികളാണ് ജനറല്‍ അറ്റ്‌ലാന്റിക് വിറ്റഴിച്ചത്. ഓഹരികള്‍ ഓരോന്നിനും ശരാശരി 1,250 രൂപ നിരക്കില്‍ 151.25 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത്.

ജൂണ്‍ പാദത്തിലെ കണക്കനുസരിച്ച് ജനറല്‍ അറ്റ്‌ലാന്റിക്കിന് കമ്പനിയില്‍ 17.24 ശതമാനം ഓഹരികള്‍ ഉണ്ടായിരുന്നു. സെപ്റ്റംബര്‍ ആദ്യം ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂര്‍ കിംസിന്റെ 16.60 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

കിംസിന്റെ ഓഹരികൾ എൻ എസ് ഇ-യിൽ ഇന്ന് ഓഹരിക്ക് 53 രൂപ ഉയർന്നു 1274.55 രൂപയ്ക്കു വ്യാപാരം നടക്കുന്നു.

Tags:    

Similar News