ന്യുക്ലിയസ് സോഫറ്റ് വെയര്‍ ഓഹരികള്‍ 10 ശതമാനം നേട്ടത്തില്‍

മാര്‍ച്ച് പാദത്തിലെ നികുതി കിഴിച്ചുള്ള അറ്റാദായം 112 ശതമാനം വളര്‍ന്നതിനെ തുടര്‍ന്ന് ന്യുക്ലിയസ് സോഫ്റ്റ് വെയര്‍ എക്‌സ്‌പോര്‍ട്ട്‌സിന്റെ ഓഹരികള്‍ ഇന്ന് 10 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ അറ്റാദായം കഴിഞ്ഞ പാദത്തിലെ 8.82 കോടി രൂപയില്‍ നിന്നും 18.72 കോടി രൂപയായി വര്‍ധിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് 33.13 ശതമാനം കുറവാണ്. ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കിയതിന്റെ ഭാഗമായി നാലാം പാദത്തില്‍ അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളില്‍ 38.29 […]

Update: 2022-05-18 09:16 GMT

മാര്‍ച്ച് പാദത്തിലെ നികുതി കിഴിച്ചുള്ള അറ്റാദായം 112 ശതമാനം വളര്‍ന്നതിനെ തുടര്‍ന്ന് ന്യുക്ലിയസ് സോഫ്റ്റ് വെയര്‍...

മാര്‍ച്ച് പാദത്തിലെ നികുതി കിഴിച്ചുള്ള അറ്റാദായം 112 ശതമാനം വളര്‍ന്നതിനെ തുടര്‍ന്ന് ന്യുക്ലിയസ് സോഫ്റ്റ് വെയര്‍ എക്‌സ്‌പോര്‍ട്ട്‌സിന്റെ ഓഹരികള്‍ ഇന്ന് 10 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ അറ്റാദായം കഴിഞ്ഞ പാദത്തിലെ 8.82 കോടി രൂപയില്‍ നിന്നും 18.72 കോടി രൂപയായി വര്‍ധിച്ചു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് 33.13 ശതമാനം കുറവാണ്. ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കിയതിന്റെ ഭാഗമായി നാലാം പാദത്തില്‍ അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളില്‍ 38.29 ശതമാനം വര്‍ധനവുണ്ടായി.

"കോവിഡിന് മുന്‍പുണ്ടായിരുന്ന അതേ നിലവാരത്തില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിന്റെ ഭാഗമായി ഞങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യമായ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കുവാന്‍ കൂടുതല്‍ തുക വകയിരുത്തി. ജീവനക്കാരുടെ കൊഴിഞ്ഞു പോകല്‍ തടയുവാന്‍ ഇത് അനിവാര്യമാണ്. കൂടാതെ 45 നഗരങ്ങളില്‍ നിന്നുള്ള 400 പുതിയ ജീവനക്കാരെ ഞങ്ങള്‍ നിയമിച്ചിട്ടുണ്ട്. പ്രതിഭകളായ യുവാക്കളില്‍ നിക്ഷേപകിക്കുകയെന്ന ഞങ്ങളുടെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമാണിത്," മാനേജിംഗ് ഡയറക്ടര്‍ വിഷ്ണു ആര്‍ ദുസാദ് പറഞ്ഞു.

Tags:    

Similar News