അരങ്ങേറ്റത്തിൽ 'ഡെലിവറി' ഓഹരികൾക്ക് 10 ശതമാനം നേട്ടം

ആദ്യ ദിവസത്തിൽ തന്നെ നിക്ഷേപകർക്ക് 10 ശതമാനം നേട്ടം നൽകികൊണ്ട് 'ഡെലിവറി' (Delhivery) യുടെ ലിസ്റ്റിംഗ്. ബിഎസ്ഇ യിൽ അതിന്റെ ഇഷ്യൂ വിലയായ 487 രൂപയിൽ നിന്നും 1.23 ശതമാനം വർധിച്ച് 493 രൂപയ്ക്കാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് ഓഹരി 50.25 രൂപ വർധിച്ച് 537.25 രൂപയിലെത്തി. വ്യാപാരത്തി​ന്റെ ഒരു ഘട്ടത്തിൽ വില 568.90 വരെയെത്തിയിരുന്നു. താഴ്ന്ന ലിസ്റ്റിങ് ആവുമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. കമ്പനിയുടെ ഐപിഒ യ്ക്ക് മോശം പ്രതികരണമായിരുന്നു നിക്ഷേപകരിൽ നിന്നും ലഭിച്ചത്. കമ്പനിയുടെ ഐപിഒ […]

Update: 2022-05-24 09:16 GMT

ആദ്യ ദിവസത്തിൽ തന്നെ നിക്ഷേപകർക്ക് 10 ശതമാനം നേട്ടം നൽകികൊണ്ട് 'ഡെലിവറി' (Delhivery) യുടെ ലിസ്റ്റിംഗ്. ബിഎസ്ഇ യിൽ അതിന്റെ ഇഷ്യൂ വിലയായ 487 രൂപയിൽ നിന്നും 1.23 ശതമാനം വർധിച്ച് 493 രൂപയ്ക്കാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് ഓഹരി 50.25 രൂപ വർധിച്ച് 537.25 രൂപയിലെത്തി. വ്യാപാരത്തി​ന്റെ ഒരു ഘട്ടത്തിൽ വില 568.90 വരെയെത്തിയിരുന്നു. താഴ്ന്ന ലിസ്റ്റിങ് ആവുമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. കമ്പനിയുടെ ഐപിഒ യ്ക്ക് മോശം പ്രതികരണമായിരുന്നു നിക്ഷേപകരിൽ നിന്നും ലഭിച്ചത്. കമ്പനിയുടെ ഐപിഒ യ്ക്ക് 1.63 മടങ്ങ് മാത്രമേ അപേക്ഷകരുണ്ടായിരുന്നുള്ളു. ഉയർന്ന ആസ്തിയുള്ളവർക്കും, റീട്ടയിൽ നിക്ഷേപകർക്കുമായി നീക്കിവച്ചിരുന്ന ഭാഗങ്ങൾക്ക് പൂർണ്ണമായും അപേക്ഷകരെ ലഭിച്ചില്ല.

Tags:    

Similar News