ജെൻസോൾ എഞ്ചിനീയറിങ്ങിന് അഞ്ചു ശതമാനം മുന്നേറ്റം

ജെൻസോൾ എഞ്ചിനീയറിങ്ങിന്റെ ഓഹരികൾ ഇന്ന് അഞ്ചു ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 100 കോടിയിലെത്തിയതിനെ തുടർന്നാണ് വില ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 155.85 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷത്തിലെ വരുമാനം 60.11 കോടി രൂപയായിരുന്നു. റിന്യൂവബിൾ എനർജി വിഭാഗത്തിലെ മുന്നേറ്റമാണ് കമ്പനിയുടെ മികച്ച വളർച്ചയ്ക്കു കാരണമെന്നു കമ്പനി പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ തുടർന്നും ഈ വളർച്ച നിലനിർത്താനാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു. മറ്റു വെൻഡർമാരുമായുള്ള […]

Update: 2022-07-21 10:33 GMT

ജെൻസോൾ എഞ്ചിനീയറിങ്ങിന്റെ ഓഹരികൾ ഇന്ന് അഞ്ചു ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 100 കോടിയിലെത്തിയതിനെ തുടർന്നാണ് വില ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 155.85 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷത്തിലെ വരുമാനം 60.11 കോടി രൂപയായിരുന്നു.

റിന്യൂവബിൾ എനർജി വിഭാഗത്തിലെ മുന്നേറ്റമാണ് കമ്പനിയുടെ മികച്ച വളർച്ചയ്ക്കു കാരണമെന്നു കമ്പനി പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ തുടർന്നും ഈ വളർച്ച നിലനിർത്താനാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു. മറ്റു വെൻഡർമാരുമായുള്ള മികച്ച സഹകരണവും, ഗുണനിലാവാറുമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് 100 കോടിയിലെത്താൻ കമ്പനിയെ സഹായിച്ചതെന്നും അവർ പറഞ്ഞു. ഓഹരി ഇന്ന് 4.99 ശതമാനം ഉയർന്നു 829.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News