അദാനി ടോട്ടല്‍ ഗ്യാസിൻറെ അറ്റാദായത്തില്‍ മാറ്റമില്ല

ഡെല്‍ഹി: അദാനി ഗ്രൂപ്പിന്റെയും ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസിന്റെയും സിറ്റി ഗ്യാസ് സംയുക്ത സംരംഭമായ അദാനി ടോട്ടല്‍ ഗ്യാസിന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 138 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ വലിയ മാറ്റമൊന്നുമില്ലെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അവലോകന പാദത്തില്‍ ഓട്ടോമൊബൈലുകള്‍ക്കുള്ള സിഎന്‍ജി വില്‍പ്പന 61 ശതമാനം ഉയര്‍ന്ന് 109 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ രേഖപ്പെടുത്തി. പൈപ്പ് വഴി പാചക വാതകം വീടുകളിലേക്ക് വില്‍ക്കുന്നത് 3 ശതമാനം ഉയര്‍ന്ന് 74 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് […]

Update: 2022-08-04 06:11 GMT
ഡെല്‍ഹി: അദാനി ഗ്രൂപ്പിന്റെയും ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസിന്റെയും സിറ്റി ഗ്യാസ് സംയുക്ത സംരംഭമായ അദാനി ടോട്ടല്‍ ഗ്യാസിന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 138 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ വലിയ മാറ്റമൊന്നുമില്ലെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അവലോകന പാദത്തില്‍ ഓട്ടോമൊബൈലുകള്‍ക്കുള്ള സിഎന്‍ജി വില്‍പ്പന 61 ശതമാനം ഉയര്‍ന്ന് 109 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ രേഖപ്പെടുത്തി. പൈപ്പ് വഴി പാചക വാതകം വീടുകളിലേക്ക് വില്‍ക്കുന്നത് 3 ശതമാനം ഉയര്‍ന്ന് 74 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ രേഖപ്പെടുത്തി.
എന്നാല്‍, പ്രകൃതി വാതകം സംഭരിക്കുന്നതിനുള്ള ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 245 കോടി രൂപയില്‍ നിന്ന് ഒന്നാം പാദത്തില്‍ 785 കോടി രൂപയായി വര്‍ധിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 1,110 കോടി രൂപയായപ്പോള്‍ എബിറ്റ്ഡ 6 ശതമാനം ഉയര്‍ന്ന് 228 കോടി രൂപയായി. ഈ പാദത്തില്‍ സിറ്റി ഗ്യാസ് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമായ ഗാര്‍ഹിക ഗ്യാസിന്റെ വിലയിലും ഇറക്കുമതി ചെയ്ത എല്‍എന്‍ജിയുടെ വിലയിലും ഗണ്യമായ വര്‍ധനവുണ്ടായതായി കമ്പനി അറിയിച്ചു.
Tags:    

Similar News