അറ്റാദായത്തില്‍ 81% വര്‍ധന; നിറം മങ്ങാതെ ബര്‍ജര്‍ പെയിന്റ്‌സ്

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ബര്‍ജര്‍ പെയിന്റ്‌സ് ഇന്ത്യയുടെ അറ്റാദായം 80.60 ശതമാനം വര്‍ധിച്ച് 253.71 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 140.48 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 53.44 ശതമാനം ഉയര്‍ന്ന് 2,759.70 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,798.49 കോടി രൂപയായിരുന്നു. മൊത്തം ചെലവ് മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 1,624.36 കോടി രൂപയില്‍ നിന്ന് 49.83 […]

Update: 2022-08-05 06:17 GMT
ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ബര്‍ജര്‍ പെയിന്റ്‌സ് ഇന്ത്യയുടെ അറ്റാദായം 80.60 ശതമാനം വര്‍ധിച്ച് 253.71 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 140.48 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 53.44 ശതമാനം ഉയര്‍ന്ന് 2,759.70 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,798.49 കോടി രൂപയായിരുന്നു. മൊത്തം ചെലവ് മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 1,624.36 കോടി രൂപയില്‍ നിന്ന് 49.83 ശതമാനം വര്‍ധിച്ച് 2,433.92 കോടി രൂപയായി.
Tags:    

Similar News