വരുമാന വര്‍ധനവിലും അറ്റാദായമിടിഞ്ഞ് ഡാല്‍മിയ ഭാരത്

ന്യൂഡല്‍ഹി: സിമന്റ് നിര്‍മാതാക്കളായ ഡാല്‍മിയ ഭാരതിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം ജൂണ്‍ പാദത്തില്‍ 26.78 ശതമാനം ഇടിഞ്ഞ് 205 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 280 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 2,591 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 27.44 ശതമാനം വര്‍ധിച്ച് 3,302 കോടി രൂപയായി. ഒന്നാം പാദത്തില്‍ ഡാല്‍മിയ ഭാരതിന്റെ മൊത്തം ചെലവ് 37.7 ശതമാനം ഉയര്‍ന്ന് 3,072 കോടി രൂപയായി. […]

Update: 2022-08-05 06:23 GMT
ന്യൂഡല്‍ഹി: സിമന്റ് നിര്‍മാതാക്കളായ ഡാല്‍മിയ ഭാരതിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം ജൂണ്‍ പാദത്തില്‍ 26.78 ശതമാനം ഇടിഞ്ഞ് 205 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 280 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 2,591 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 27.44 ശതമാനം വര്‍ധിച്ച് 3,302 കോടി രൂപയായി. ഒന്നാം പാദത്തില്‍ ഡാല്‍മിയ ഭാരതിന്റെ മൊത്തം ചെലവ് 37.7 ശതമാനം ഉയര്‍ന്ന് 3,072 കോടി രൂപയായി.
മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ വില്‍പ്പന അളവായ 4.9 ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ കമ്പനിയുടെ വില്‍പ്പന അളവ് 26.53 ശതമാനം വര്‍ധിച്ച് 6.2 ദശലക്ഷം ടണ്ണായി. തങ്ങളുടെ നിരന്തര പരിശ്രമവും പ്രതിരോധശേഷിയും ശക്തമായ വളര്‍ച്ചയുടെയും തുടര്‍ച്ചയായ ചെലവിന്റെയും പിന്‍ബലത്തില്‍ വീണ്ടും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തങ്ങളെ പ്രാപ്തരാക്കുന്നുവെന്ന് ഡാല്‍മിയ ഭാരത് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഡാല്‍മിയ പറഞ്ഞു.
Tags:    

Similar News