വില്‍പ്പനയില്‍ രണ്ട് മടങ്ങ് വര്‍ധനവോടെ ഗ്രീവ്‌സ് കോട്ടണ്‍

മുംബൈ: എഞ്ചിനീയറിംഗ് കമ്പനിയായ ഗ്രീവ്‌സ് കോട്ടണ്‍ന്റെ ജൂണ്‍ പാദത്തിലെ നികുതിക്കു ശേഷമുള്ള ലാഭം 15.94 കോടി രൂപ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 22.48 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗ് വ്യക്തമാക്കുന്നു. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റ വില്‍പ്പന മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 228.97 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ രണ്ട് മടങ്ങ് വര്‍ധിച്ച് 660.19 കോടി രൂപയായി. എഞ്ചിന്‍ ബിസിനസ്സില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം […]

Update: 2022-08-12 07:01 GMT
മുംബൈ: എഞ്ചിനീയറിംഗ് കമ്പനിയായ ഗ്രീവ്‌സ് കോട്ടണ്‍ന്റെ ജൂണ്‍ പാദത്തിലെ നികുതിക്കു ശേഷമുള്ള ലാഭം 15.94 കോടി രൂപ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 22.48 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗ് വ്യക്തമാക്കുന്നു. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റ വില്‍പ്പന മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 228.97 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ രണ്ട് മടങ്ങ് വര്‍ധിച്ച് 660.19 കോടി രൂപയായി.
എഞ്ചിന്‍ ബിസിനസ്സില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 196.20 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 346.70 കോടി രൂപയായി വര്‍ധിച്ചു. അതേസമയം ഇലക്ട്രിക് മൊബിലിറ്റി ബിസിനസില്‍ നിന്നുള്ള വരുമാനം 281.23 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14.48 കോടി രൂപയായിരുന്നു. ജൂണ്‍ പാദത്തില്‍ കമ്പനി മൊത്തം 29,577 വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,153 വാഹനങ്ങളാണ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ്സിന് കീഴില്‍ വിറ്റഴിച്ചതായി ഗ്രീവ്‌സ് കോട്ടണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

Similar News