അപ്പോളോ ടയേഴ്‌സിന്റെ അറ്റാദായത്തില്‍ 49.21% വര്‍ധന

ഡെല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ അപ്പോളോ ടയേഴ്‌സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 49.21 ശതമാനം വര്‍ധിച്ച് 190.68 കോടി രൂപയായി. വില്‍പനയിലുണ്ടായ വര്‍ധനയാണ് കമ്പനിയ്ക്ക് തുണയായത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 127.78 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കടപത്രം ഇറക്കുന്നത് വഴി 1000 കോടി രൂപ സമാഹരിക്കുന്നത് കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ജൂണ്‍പാദത്തില്‍ 5,942 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ ഇത് 4,584.47 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അധികൃതര്‍ […]

Update: 2022-08-14 05:26 GMT
ഡെല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ അപ്പോളോ ടയേഴ്‌സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 49.21 ശതമാനം വര്‍ധിച്ച് 190.68 കോടി രൂപയായി.
വില്‍പനയിലുണ്ടായ വര്‍ധനയാണ് കമ്പനിയ്ക്ക് തുണയായത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 127.78 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കടപത്രം ഇറക്കുന്നത് വഴി 1000 കോടി രൂപ സമാഹരിക്കുന്നത് കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.
ജൂണ്‍പാദത്തില്‍ 5,942 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ ഇത് 4,584.47 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ 5,714 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ ചെലവ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4,462.63 കോടി രൂപയായിരുന്നു കമ്പനിയുടെ ചെലവ്.
ജൂണ്‍ പാദത്തില്‍ ഉത്പാദനത്തിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങാന്‍ 3,405.46 കോടി രൂപ ചെലവ് വന്നുവെന്നും മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 2,356.33 കോടി രൂപയായിരുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Tags:    

Similar News