14 Dec 2025 4:00 PM IST
Summary
2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും
സ്വകാര്യ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്ര ബജറ്റില്‍ ഊന്നല്‍ നല്‍കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി. ഇന്ത്യയുടെ സാമ്പത്തിക ഭാവി ശക്തമായ നിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും സിഐഐ.
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും. ഇന്ത്യയുടെ അടുത്ത ഘട്ട സാമ്പത്തിക വളര്‍ച്ച പൊതു, സ്വകാര്യ, വിദേശ ചാനലുകളിലൂടെയുള്ള സ്ഥിരവും ശക്തവുമായ നിക്ഷേപത്തെ ആശ്രയിച്ചിരിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പറയുന്നു. 2026-27 ലെ കേന്ദ്ര ബജറ്റിനായി സിഐഐ ഒരു വിശദമായ പദ്ധതി പുറത്തിറക്കി.
2026-27 ലെ കേന്ദ്ര ബജറ്റ് സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും വളര്‍ച്ച പ്രാപ്തമാക്കുന്നതിനും ഇരട്ടി പങ്ക് വഹിക്കേണ്ടതുണ്ട്. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായക ഘടകങ്ങളിലൊന്നായിരിക്കും, സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു.
സര്‍ക്കാരിന്റെ മൂലധന ചെലവിന്റെ പ്രാധാന്യത്തെക്കുറിച്ച് സിഐഐ ചൂണ്ടികാട്ടി. ഗതാഗതം, ഊര്‍ജ്ജം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട്, 2027 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര മൂലധന ചെലവ് 12 ശതമാനവും സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന പിന്തുണ 10 ശതമാനവും വര്‍ദ്ധിപ്പിക്കുക എന്നതാണ് സിഐഐ മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശ. ഭൗതികവും സാമ്പത്തികവുമായ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും, ഉല്‍പ്പാദനക്ഷമത വിലയിരുത്തുന്നതിനുമായി ചട്ടക്കൂട് നിര്‍മ്മിക്കാന്‍ സിഐഐ നിര്‍ദ്ദേശിക്കുന്നു.
സാമ്പത്തിക വിശ്വാസ്യതയിലും സ്ഥാപന പരിഷ്‌കാരങ്ങളിലും നങ്കൂരമിട്ട നിക്ഷേപാധിഷ്ഠിത വളര്‍ച്ചാ പദ്ധതിയായിരിക്കണം ഇന്ത്യ സ്വീകരിക്കേണ്ടതെന്ന് ബാനര്‍ജി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
