11 Dec 2025 3:38 PM IST
Summary
രാജ്യത്തെ സമ്പത്തിന്റെ 65 ശതമാനവും മുകള്‍ത്തട്ടിലെ 10ശതമാനം പേരുടെ കൈവശമാണ്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസമത്വം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ധനികരായ 10 ശതമാനം പേര് സമ്പത്തിന്റെ 65 ശതമാനവും കൈവശപ്പെടുത്തുന്നുവെന്നും, ഏറ്റവും താഴെയുള്ള 50 ശതമാനം പേര്‍ക്ക് 6.4 ശതമാനം സമ്പത്ത് മാത്രമേയുള്ളൂവെന്നും ലോക അസമത്വ റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയിലെ ഒരു ശതമാനം ആളുകള്‍ രാജ്യത്തിന്റെ സമ്പത്തിന്റെ 40 ശതമാനത്തോളം കൈവശം വച്ചിരിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്ത് വരുമാന അസമത്വം വളരെ പ്രകടമാണ്. അതായത് മുകള്‍ത്തട്ടിലുള്ള 10 ശതമാനം പേര് ദേശീയ വരുമാനത്തിന്റെ 58 ശതമാനവും കയ്യടക്കിയിരിക്കുന്നു. സ്ത്രീ തൊഴില്‍ പങ്കാളിത്തം 15.7 ശതമാനം താഴ്ന്ന നിലയിലാണ് .കഴിഞ്ഞ ദശകത്തില്‍ ഒരു പുരോഗതിയുമില്ല.
വരുമാന അസമത്വത്തിൽ യുഎസിനേക്കാൾ മുന്നിൽ
ഇന്ത്യയിലെ ഏറ്റവും ധനികരായ 10 ശതമാനം പേർ മൊത്തം ദേശീയ വരുമാനത്തിന്റെ പകുതിയിലധികം കയ്യാളിയിരിക്കുന്നത് ആപത്കരമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് രാജ് അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന അസമത്വ നിരക്കാണിത്. സാമ്പത്തിക അസമത്വം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 10% പേർ മൊത്തം ഗാർഹിക സമ്പത്തിന്റെ 65 ശതമാനവും സ്വന്തമാക്കുന്നതാണ് അവസ്ഥ. വരുമാന അസമത്വത്തിൽ ഇപ്പോൾ ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎസ് എന്നീ രാജ്യങ്ങളേക്കാൾ മുന്നിലാണ് ഇന്ത്യ.
പഠിക്കാം & സമ്പാദിക്കാം
Home
