11 Dec 2025 4:46 PM IST
Summary
ആര്‍ബിഐ റിപ്പോ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തിയേക്കും
അമേരിക്കയുടെ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറച്ചതിനാല്‍, ആര്‍ബിഐ റിപ്പോ നിരക്ക് 5%ത്തില്‍ സ്ഥിരപ്പെടുത്താന്‍ സാധ്യത. നീക്കം വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടായിരിക്കുമെന്നും പ്രവചനം.ബാങ്ക് ഓഫ് ബറോഡയുടെ സാമ്പത്തിക വിദഗ്ദ്ധയായ ദീപാന്വിത മജുംദാറിൻ്റേതാണ് നിരീഷണം.
ഇന്ത്യക്ക് ഗുണമാകുന്നത് എങ്ങനെ?
ദുര്‍ബലമായ തൊഴില്‍ വിപണിയും സാമ്പത്തിക ഡാറ്റയുടെ കുറവും ചൂണ്ടികാട്ടിയാണ് യുഎസ് ഫെഡ് പലിശ നിരക്ക് മൂന്നാം തവണയും കുറച്ചു. അതുപോലെ റിസര്‍വ് ബാങ്ക് അടുത്തിടെ റിപ്പോ നിരക്ക് 5.50%-ല്‍ നിന്ന് 5.25% ആയി കുറച്ചു. 2026-ഓടെ ഇത് 5% വരെ ആയേക്കാം. ഇത്തരത്തില്‍ നിരക്കുകള്‍ കുറച്ചിട്ടും ഇന്ത്യയിലെ പലിശ നിരക്കുകള്‍ ഇപ്പോഴും യു.എസിലേതിനേക്കാള്‍ വളരെ കൂടുതലാണ്. ഈ അന്തരം നിലനില്‍ക്കുന്നത്, വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ വരുമാനം ഉറപ്പാക്കും.
അതിനാല്‍ യു.എസില്‍ വരുമാനം കുറയുമ്പോള്‍, നിക്ഷേപകര്‍ കൂടുതല്‍ ലാഭം തേടി ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് കണ്ണുവെക്കും. അതുകൊണ്ട്, കൂടുതല്‍ വിദേശ പണം ഇന്ത്യയിലേക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ട്. ഇത് രൂപയുടെ മൂല്യത്തെ പിന്തുണയ്ക്കുകയും ഓഹരി വിപണിക്ക് ഉണര്‍വ് നല്‍കുകയും ചെയ്യും എന്നാണ് ദീപാൻവിത ചൂണ്ടിക്കാട്ടുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണത്തിലായതിനാല്‍, മറ്റ് പല രാജ്യങ്ങളേക്കാളും ഇന്ത്യയില്‍ പണപ്പെരുപ്പം കുറവാണ്. ഇത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇന്ത്യയെ കൂടുതല്‍ സുരക്ഷിതമാക്കും.അതിനാല്‍ ഫെഡ് റിസര്‍വിന്റെ പലിശ നിരക്ക് കുറയക്കല്‍ നാല് രീതിയില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് പറയുന്നത്. ഒന്ന് കൂടുതല്‍ വിദേശ പണം രാജ്യത്തെത്തിക്കും. വിദേശ നിക്ഷേപം രൂപയുടെ മൂല്യത്തെ താങ്ങിനിര്‍ത്തുമെന്നാണ് രണ്ടാമത്തെ നേട്ടം. ഈ വിദേശ നിക്ഷേപം വിപണിയെ ഉയര്‍ത്തുന്നതാണ് മൂന്നാമത്തെ ഗുണം. അവസാനമായി ആര്.ബി.ഐ. റിപ്പോ നിരക്ക് കുറയ്ക്കുന്നതിലൂടെ കുറഞ്ഞ വായ്പാ നിരക്കുകളും വിദേശ നിക്ഷേപവും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്നതാണ് മറ്റൊരു നിരീക്ഷണം.
പഠിക്കാം & സമ്പാദിക്കാം
Home
