17 Dec 2025 3:10 PM IST
Summary
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെക്കുക
ഇന്ത്യയും ഒമാനും നാളെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കും. മസ്‌കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെക്കുക. ജാര്‍ദാനില്‍ നിന്ന് ചൊവ്വാഴ്ച എത്യോപ്യയിലെത്തിയ അദ്ദേഹം അഡിസ് അബാബയില്‍ നിന്നാണ് ഒമാനിലേക്ക് പോകുക.
എഫ്ടിഎ ഒപ്പുവെക്കലിനായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ മസ്‌കറ്റിലെത്തി. വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും ഒമാനിലെത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സിഇപിഎ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍) എന്നറിയപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ 2023 നവംബറിലാണ് ആരംഭിച്ചത്. ചര്‍ച്ചകള്‍ ഈ വര്‍ഷം പൂര്‍ത്തിയായി.
സ്വതന്ത്ര വ്യാപാര കരാറുകളില്‍, രണ്ട് വ്യാപാര പങ്കാളികളും പരസ്പരം വ്യാപാരം ചെയ്യുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. സേവനങ്ങളുടെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാന്‍. യുഎഇയുമായി ഇന്ത്യയ്ക്ക് ഇതിനകം സമാനമായ കരാര്‍ ഉണ്ട്.
ഇന്ത്യയും ഖത്തറും ഉടന്‍ തന്നെ ഒരു വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.
2024-25 ല്‍ ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി വ്യാപാരം ഏകദേശം 10.5 ബില്യണ്‍ യുഎസ് ഡോളറായിരുന്നു (കയറ്റുമതി 4 ബില്യണ്‍ യുഎസ് ഡോളറും ഇറക്കുമതി 6.54 ബില്യണ്‍ യുഎസ് ഡോളറും). ഇന്ത്യയുടെ പ്രധാന ഇറക്കുമതി പെട്രോളിയം ഉല്‍പ്പന്നങ്ങളും യൂറിയയുമാണ്. ഇറക്കുമതിയുടെ 70 ശതമാനത്തിലധികവും ഇവയാണ്.
ധാതു ഇന്ധനങ്ങള്‍, രാസവസ്തുക്കള്‍, വിലയേറിയ ലോഹങ്ങള്‍, ഇരുമ്പ്, ഉരുക്ക്, ധാന്യങ്ങള്‍, ഇലക്ട്രിക്കല്‍ യന്ത്രങ്ങള്‍, ബോയിലറുകള്‍, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയാണ് ഒമാനിലേക്കുള്ള പ്രധാന കയറ്റുമതി ഇനങ്ങള്‍.
പഠിക്കാം & സമ്പാദിക്കാം
Home
