image

15 Dec 2025 9:52 PM IST

Economy

കാനഡയുമായി കച്ചവട ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് ഇന്ത്യ

MyFin Desk

കാനഡയുമായി കച്ചവട ചര്‍ച്ചകള്‍  ഈ ആഴ്ച ആരംഭിക്കുമെന്ന് ഇന്ത്യ
X

Summary

ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം


നിര്‍ദ്ദിഷ്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച് ഇന്ത്യയും കാനഡയും ഈ ആഴ്ച ചര്‍ച്ച നടത്തും. ചര്‍ച്ചയിലൂടെ ഭാവി നിലപാടുകളില്‍ ധാരണ ഉരുത്തിരിയുമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മീറ്റിംഗ് വെര്‍ച്വലായി നടക്കും.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുപക്ഷവും വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.2023 ല്‍ കാനഡ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് പത്ത് റൗണ്ട് ചര്‍ച്ചകള്‍ നടന്നിരുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെ സാങ്കേതിക തലത്തിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടന്നതായും ഇരു രാജ്യങ്ങളും നടത്തുന്ന ചര്‍ച്ചകളുടെ വ്യാപ്തിയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തതായും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

2023 ല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതിനുശേഷം ആഗോള വ്യാപാര രംഗത്ത് ധാരാളം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍, രാജ്യങ്ങളും ലോകവും മുന്നോട്ട് പോയി. അതേസമയം ചില വെല്ലുവിളികള്‍ ഉയര്‍ന്നുവരികയും ചെയ്തു.

ഇന്ത്യയില്‍ നിന്നുള്ള മുഖ്യ ചര്‍ച്ചക്കാരന്‍ വാണിജ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ബ്രിജ് മോഹന്‍ മിശ്രയാണ്. ബ്രൂസ് ക്രിസ്റ്റി കാനഡയെ പ്രതിനിധീകരിക്കും.

കാനഡ കൂടാതെ യുഎസ്, പെറു, ചിലി, യൂറോപ്യന്‍ യൂണിയന്‍, ഇഎഇയു (യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍) തുടങ്ങിയവയുമായും വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ത്യ നടത്തി വരികയാണ്.

ഓസ്ട്രേലിയയുമായുള്ള നിലവിലുള്ള വ്യാപാര കരാറിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 11 റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായി, അടുത്ത റൗണ്ട് 2026 ജനുവരിയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.