11 Dec 2025 8:20 PM IST
Summary
എക്സേഞ്ച് രേഖകളില്‍ വീഴ്ച വരുത്തിയെന്ന് സംശയം
ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയ വിഷയം സെബിയുടെ നീരിക്ഷണത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എക്സേഞ്ച് രേഖകളില്‍ വീഴ്ച വരുത്തിയെന്ന് ആശങ്ക.
ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ആവശ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയോ എന്നാണ് സെബി അന്വേഷിക്കുന്നത്. വീഴ്ച ബോധ്യപ്പെട്ടാല്‍ കമ്പനിയോട് വിശദീകരണം തേടും. ഡിസ്ക്ലോഷര്‍ വിഷയങ്ങള്‍ക്കൊപ്പം, ബോര്‍ഡ് കമ്മിറ്റികളുടെ പങ്ക് പ്രത്യേകം പരിശോധിക്കുന്നുണ്ട്. റിസ്ക് മാനേജ്മെന്റ് കമ്മിറ്റി ഉള്‍പ്പെടെയുള്ള പ്രധാന കമ്മിറ്റികളുടെ മിനിറ്റ്സുകള്‍ സെബി ഇപ്പോള്‍ വിശദമായി പരിശോധിക്കുകയാണ്.
ലിസ്റ്റഡ് കമ്പനികള്‍ സെബിയുടെ എല്‍.ഒ.ഡി.ആര്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എക്സ്ചേഞ്ചുകളോടും സെബി സമാന്തരമായി വിലയിരുത്തല്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.മുന്‍ സെബി എക്സിക്യൂട്ടീവ് ഡയറക്ടറും എസ്.ഇ.എസ്. സ്ഥാപകനുമായ ജെ.എന്‍. ഗുപ്തയാണ് ആദ്യമായി ഡിസ്ക്ലോഷര്‍ ലംഘനങ്ങള്‍ സംബന്ധിച്ച ആശങ്ക ഉന്നയിച്ചത്.സെബിയുടെ അന്വേഷണം വന്നതോടെ ഓഹരി വിപണിയില്‍ ഇന്‍ഡിഗോ ഉടമകള്‍ ആശങ്കയിലാണ്. അതേസമയം,ആരോപണങ്ങള്‍ക്കിടയിലും, ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ നോണ്‍-എക്സിക്യൂട്ടീവ് ചെയര്മാന് വിക്രം സിംഗ് മേത്ത ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചു. ബോര്‍ഡ് ഈ വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്നുവെന്നും, മാനേജ്മെന്റില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ബോര്‍ഡ് ഇടപെട്ടില്ല എന്ന വാദം തള്ളികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പഠിക്കാം & സമ്പാദിക്കാം
Home
