16 Dec 2025 3:43 PM IST
India - Jordan Trade : വരുമോ കൂടുതൽ ജോർദാൻ കമ്പനികൾ ഇന്ത്യയിലേക്ക്? വ്യാപാരം ഇരട്ടിയാക്കണമെന്ന് മോദി
MyFin Desk
Summary
ജോര്‍ദാനിയന്‍ കമ്പനികളെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു
ഇന്ത്യ-ജോര്‍ദാന്‍ ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച പ്രയോജനപ്പെടുത്താനും മികച്ച വരുമാനം കൊയ്യാനും ജോര്‍ദാനിയന്‍ കമ്പനികളെ അദ്ദേഹം ക്ഷണിച്ചു.
അബ്ദുള്ള രണ്ടാമന് രാജാവിന്റെ ക്ഷണപ്രകാരം, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി തിങ്കളാഴ്ചയാണ് ജോര്‍ദാനിലെ തലസ്ഥാനമായ അമ്മാനില്‍ എത്തിയത്. പ്രധാനമന്ത്രിയുടെ നാല് ദിവസത്തെ, ത്രിരാഷ്ട്ര പര്യടനത്തിന്റെ ആദ്യ ഘട്ടമാണ് ജോര്‍ദാന്‍. പിന്നീട് അദ്ദേഹം എത്യോപ്യ, ഒമാന്‍ എന്നിവിടങ്ങളിലേക്കും പോകും.
ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിയും അബ്ദുള്ള രണ്ടാമന് രാജാവും ഇന്ത്യ-ജോര്‍ദാന്‍ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ബന്ധം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും അംഗീകരിച്ചു. ഇരുവശത്തുമുള്ള വ്യവസായ പ്രമുഖരോട് സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്താൻ നേതാക്കള്‍ ആഹ്വാനം ചെയ്തു.
വരുമോ കൂടുതൽ ജോർദാൻ കമ്പനികൾ?
ജോര്‍ദാനും ഇന്ത്യയും സഹകരിച്ച് ദക്ഷിണേഷ്യയ്ക്കും പശ്ചിമേഷ്യയ്ക്കും ഇടയില്‍ ഒരു സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാന്‍ കഴിയുമെന്ന് അബ്ദുള്ള രണ്ടാമന് രാജാവ് അഭിപ്രായപ്പെട്ടു.ഇന്ത്യയുടെ വളര്‍ച്ച ജോര്‍ദാന്‍ ധാരാളം ബിസിനസ് അവസരങ്ങള്‍ നല്‍കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയുമായി പങ്കാളിത്തത്തിലേര്‍പ്പെടാനും അതിന്റെ 1.4 ബില്യണ്‍ ഉപഭോക്തൃ വിപണി, ശക്തമായ ഉല്‍പ്പാദന അടിത്തറ, സ്ഥിരതയുള്ളതും സുതാര്യവുമായ നയ അന്തരീക്ഷം എന്നിവയില്‍ നിന്ന് നേട്ടമുണ്ടാക്കാനും മോദി ജോര്‍ദാനിയന്‍ കമ്പനികളെ ക്ഷണിച്ചു.
ജോര്‍ദാന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജോര്‍ദാനുമായുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും നിര്‍ദ്ദേശിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
