1 Dec 2025 7:05 PM IST
Summary
പലിശനിരക്കില്‍ മാറ്റം വരുത്തില്ലെന്ന് എസ്ബിഐ
റിസര്‍വ് ബാങ്ക് ഇത്തവണ പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് എസ്ബിഐ. നിഫ്റ്റി 500 ഓഹരികളില്‍ പ്രതീക്ഷയെന്നും റിപ്പോര്‍ട്ട്. 25 ബേസിസ് പോയിന്റ് നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകള്‍ ശക്തമായ ജിഡിപി വളര്‍ച്ചാ കണക്കുകള്‍ വന്നതോടെ മങ്ങി. ജിഡിപി വളര്‍ച്ച 8.2%! എന്നാല്‍ ചില്ലറ പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍! ഈ വിരുദ്ധ സൂചനകള്‍ കാരണം ഡിസംബറിലും നിരക്ക് നിലനിര്‍ത്തുമെന്നാണ് എസ്ബിഐയുടെ നിരീക്ഷണം.
നിരക്കുകള്‍ നിലനിര്‍ത്തുകയാണെങ്കില്‍, ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ വലിയ പ്രതിഫലനം ഉണ്ടാവില്ല.
അതേസമയം, യുഎസ് വിപണിയായ എസ്&പി 500ല്‍ സെക്ടറല്‍ കോണ്‍സ്ട്രേഷന്‍ റിസ്ക് വര്‍ദ്ധിക്കുന്നതായി എസ്ബിഐ നിരീക്ഷിക്കുന്നു, എന്നാല്‍ ഇന്ത്യയുടെ നിഫ്റ്റി 500 ഇന്‍ഡക്സ് കൂടുതല്‍ മെച്ചപ്പെട്ട നിലയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.എസ് ആന്‍ഡ് പി സൂചികയുടെ ഭൂരിഭാഗവും ചുരുക്കം വമ്പന്‍ കമ്പനികളെ അമിതമായി ആശ്രയിക്കുന്നു എന്നതാണ് പ്രതിസന്ധി.
ഏറ്റവും വലിയ 10 കമ്പനികള്‍ക്ക് ഏകദേശം 40% വെയിറ്റേജ് ആണ് സൂചികയിലുള്ളത്. ടെക്, ഫിനാന്‍സ് മേഖലകള്‍ ഒഴികെയുള്ള മറ്റ് യുഎസ് മേഖലകളുടെ വളര്‍ച്ചാ സൂചനകള്‍ ആശങ്കയുണര്‍ത്തുന്ന നിലയിലാണെന്നും എസ്ബിഐ നിരീക്ഷിക്കുന്നു.
എന്നാല്‍, നിഫ്റ്റി 500 സൂചിക ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇവിടെ മെച്ചപ്പെട്ട സന്തുലിതാവസ്ഥനിലനില്ക്കുന്നു. കാരണം നിഫ്റ്റി 500-ല്‍, വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ക്ക് മികച്ച പ്രാതിനിധ്യം ലഭിക്കുന്നുണ്ട്.സൂചികയിലെ ഏറ്റവും വലിയ കമ്പനികളുടെ മൊത്തം വെയിറ്റേജ് 25% മാത്രമാണ്. ഈ വൈവിധ്യം വലിയ നേട്ടമാണ്.
ഒരു പ്രത്യേക മേഖല മോശം പ്രകടനം കാഴ്ചവെച്ചാല്‍ പോലും, മറ്റ് മേഖലകളിലെ വളര്‍ച്ച മൊത്തത്തിലുള്ള വിപണിയെ താങ്ങി നിര്‍ത്താന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
