1 Dec 2025 3:21 PM IST
Summary
ഈ വര്‍ഷം രൂപ നേരിട്ടത് നാല് ശതമാനത്തോളം മൂല്യത്തകര്‍ച്ച
ഡോളറിനെതിരെ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയില്‍ രൂപ. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 89.713 എന്ന നിലവാരത്തിലേക്കാണെത്തിയത്. ഈ വര്‍ഷം ഇതുവരെ 4 ശതമാനത്തോളം മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്.
ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ദ്ധയായ അദിതി ഗുപ്ത പറയുന്നത് ആഗോള തലത്തില്‍ ഡോളറിന് ശക്തി കുറഞ്ഞു. എന്നിട്ടും രൂപയുടെ മൂല്യം ഇടിയുന്നത് ശ്രദ്ധേയമാണ്. നവംബറില്‍ മാത്രം രൂപയുടെ മൂല്യം 0.8 ശതമാനം ഇടിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ രൂപയുടെ ഈ ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യ- അമേരിക്ക വ്യാപാര കരാറില്‍ നേരിടുന്ന കാലതാമസമാണ്. നവംബറോടെ ആദ്യഘട്ട കരാര്‍ ഉണ്ടാകുമെന്നത് ഡിസംബറോടെയെന്നായിട്ടുണ്ട്. ജിഡിപിയിലെ മുന്നേറ്റം പോലും തുണയായില്ല. അതിനാല്‍ വ്യാപാരകരാര്‍ അനിശ്ചിതത്വം വെല്ലുവിളിയാണെന്നും അവര്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ഇറക്കുമതിക്കായി ഡോളറിനുള്ള ഉയര്‍ന്ന ആവശ്യമാണ് നേരിടുക. കൂടാതെ വിദേശത്തുനിന്നുള്ള പണമൊഴുക്കിലെ കുറവ്, ഉയര്‍ന്ന വ്യാപാരക്കമ്മി എന്നിവയും പ്രതിസന്ധിയാണെന്നും അദിതി ഗുപ്ത നിരീക്ഷിക്കുന്നു.അതേസമയം രൂപയുടെ മൂല്യം ഇടിയാനുള്ള പ്രവണത തുടരാനാണ് സാധ്യതയെന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ പ്രവചനം.
യുഎസ്-ഇന്ത്യ വ്യാപാരക്കരാറിന്റെ പുരോഗതി നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.90.00 നിലവാരത്തിലേക്ക് രൂപ എത്തുമെന്നാണ് എല്‍കെപി സെക്യൂരിറ്റീസിന്റെ നിരീക്ഷണം. അതേസമയം, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യമാത്രമാണ് പ്രതീക്ഷയുള്ള വിലയിരുത്തല്‍ നടത്തിയത്. ഈ വര്‍ഷം ഏകദേശം 4 ശതമാനം മൂല്യത്തകര്‍ച്ച സംഭവിച്ചതിനാല്‍, അടുത്ത് തന്നെ കാര്യമായ തുടര്‍ ഇടിവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് അവരുടെ റിപ്പോര്‍ട്ട്.
പഠിക്കാം & സമ്പാദിക്കാം
Home
