11 Dec 2025 5:10 PM IST
Summary
ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതാണ് വിലകുറയാന്‍ കാരണം
ആഗോള വിപണിയില്‍ റെക്കോര്‍ഡ് ഉയരത്തില്‍ വെള്ളി വില. ഇന്ത്യയില്‍ കിലോക്ക് 2 ലക്ഷം രൂപ കടന്നു. ആഗോള വിപണിയില്‍ ഔണ്‍സ് വെള്ളിക്ക് 62.50 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയിലെ ഈ മുന്നേറ്റം പ്രതിഫലിച്ചതോടെ, രാജ്യത്ത് ഒരു ഗ്രാം വെള്ളിയുടെ വില ഇപ്പോള്‍ 201 രൂപയിലാണ് വ്യാപാരം നടന്നത്. യു.എസ്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചതാണ് ഈ മുന്നേറ്റത്തിന്റെ പ്രധാന കാരണം. ഫെഡ് നിരക്ക് കുറച്ചതോടെ യു.എസ്. ഡോളര്‍ സൂചിക രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഡോളര്‍ ദുര്‍ബലമാകുമ്പോള്‍, ഡോളര്‍ അധിഷ്ഠിതമല്ലാത്ത ആസ്തികളായ സ്വര്‍ണ്ണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപം ഒഴുകിയെത്താറുണ്ട്. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയിലും വെള്ളിയുടെ ഡിമാന്‍ഡ് ഉയര്‍ന്നതും മുന്നേറ്റത്തിന് കാരണമാണ്.
അതുപോലെ വെള്ളി വിലയുടെ കുതിപ്പിന് പിന്നില്‍ വ്യാവസായിക ഡിമാന്‍ഡ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സോളാര്‍ പാനലുകള്ഉള്പ്പെടെയുള്ള ഹരിത ഊര്‍ജ്ജ മേഖലയില്‍ വെള്ളിക്ക് ആവശ്യകതയേറി.
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയിലെല്ലാം വെള്ളിക്ക് വലിയ ഡിമാന്‍ഡാണ്.വെള്ളി ഒരു നിക്ഷേപ ആസ്തിയും ഒപ്പം വ്യാവസായിക ലോഹവുമാണ്. ഈ ഇരട്ട സ്വഭാവം വെള്ളിക്ക് മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന അപ്സൈഡ് പൊട്ടന്‍ഷ്യല്‍ നല്‍കുന്നുവെന്നാണ് വിദഗ്ധരും പറയുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
