രാജസ്ഥാന്‍ ബജറ്റ് ഇന്ന് അവതരിപ്പിക്കും

ജയ്പൂര്‍ :2022-23 സാമ്പത്തിക വര്‍ഷത്തിലെ രാജസ്ഥാന്‍ സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ബുധനാഴ്ച അവതരിപ്പിക്കും. ഗെലോട്ടിന്റെ മൂന്നാം മുഖ്യമന്ത്രിപദത്തിലെ നാലാമത്തെ ബജറ്റാണിത്. ധനകാര്യ വകുപ്പ് അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്. ആദ്യമായി പ്രത്യേക കാര്‍ഷിക ബജറ്റും ഇത്തവണ അവതരിപ്പിക്കുമെന്ന് ഗെലോട്ട് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു. രാവിലെ 11 മണിക്ക് നിയമസഭയില്‍ അവതരിപ്പിക്കുന്ന 2022-23 വര്‍ഷത്തേക്കുള്ള ബജറ്റ് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ ഉള്‍പ്പെടെയുള്ള ധനകാര്യ വകുപ്പിലെ […]

Update: 2022-02-23 00:07 GMT

ജയ്പൂര്‍ :2022-23 സാമ്പത്തിക വര്‍ഷത്തിലെ രാജസ്ഥാന്‍ സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ബുധനാഴ്ച അവതരിപ്പിക്കും. ഗെലോട്ടിന്റെ മൂന്നാം മുഖ്യമന്ത്രിപദത്തിലെ നാലാമത്തെ ബജറ്റാണിത്. ധനകാര്യ വകുപ്പ് അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്.

ആദ്യമായി പ്രത്യേക കാര്‍ഷിക ബജറ്റും ഇത്തവണ അവതരിപ്പിക്കുമെന്ന് ഗെലോട്ട് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു.

രാവിലെ 11 മണിക്ക് നിയമസഭയില്‍ അവതരിപ്പിക്കുന്ന 2022-23 വര്‍ഷത്തേക്കുള്ള ബജറ്റ് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ ഉള്‍പ്പെടെയുള്ള ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി തന്റെ വസതിയില്‍ ബജറ്റിന് അന്തിമ രൂപം നല്‍കി.

Tags:    

Similar News