12 Dec 2025 9:57 PM IST
സ്റ്റാർട്ടപ്പ് ഇന്ത്യ; നിക്ഷേപം ഒഴുകുന്നു, രാജ്യത്ത് രണ്ട് ലക്ഷത്തിലധികം അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍
MyFin Desk
Summary
ഈ വര്‍ഷം മാത്രം അംഗീകാരം ലഭിച്ചത് 44,000-ത്തിലധികം സ്ഥാപനങ്ങള്‍ക്ക്
ഇന്ത്യയില്‍ ഇപ്പോള്‍ 2 ലക്ഷത്തിലധികം സര്‍ക്കാര്‍ അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍.ഈ വര്‍ഷം മാത്രം 44,000-ത്തിലധികം സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2016-ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തിന് കീഴില്‍, അംഗീകൃത യൂണിറ്റുകള്‍ക്ക് ആദായനികുതി ഇളവ് പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
'ഈ വിജയത്തെ കൂടുതല്‍ മധുരമുള്ളതാക്കുന്നത് സ്റ്റാര്‍ട്ടപ്പുകളില്‍ ഏകദേശം 48 ശതമാനത്തിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടര്‍/പങ്കാളിയെങ്കിലും ഉണ്ടെന്നതാണ്. സ്റ്റാര്‍ട്ടപ്പുകള്‍ 21 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്തു,' ഗോയല്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
25,320 കോടി രൂപ നിക്ഷേപം
ഫണ്ട് ഓഫ് ഫണ്ട്‌സ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് സ്‌കീമിന് കീഴിലുള്ള 1,350-ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ ഏകദേശം 25,320 കോടിയിലധികം മൂലധനം നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴില്‍ 775 കോടി രൂപയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീമിന് കീഴില്‍ 3,200 ലധികം സ്റ്റാര്‍ട്ടപ്പ് അപേക്ഷകള്‍ക്ക് ഇന്‍കുബേറ്ററുകള്‍ വഴി 585 കോടി രൂപയും അനുവദിച്ചതായും ഗോയല്‍ പറഞ്ഞു.ഈ വര്‍ഷം ഇതുവരെ 16,400-ലധികം പുതിയ സ്റ്റാര്‍ട്ടപ്പ് പേറ്റന്റ് അപേക്ഷകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
