image

1 Dec 2025 6:36 PM IST

NRI

കുവൈറ്റില്‍ ലഹരിവിരുദ്ധ നിയമം നടപ്പിലാക്കുന്നു

MyFin Desk

കുവൈറ്റില്‍ ലഹരിവിരുദ്ധ നിയമം നടപ്പിലാക്കുന്നു
X

Summary

ഡിസംബര്‍ 15 മുതല്‍ നിയമം പ്രാബല്യത്തില്‍


കുവൈറ്റില്‍ ഇനി മുതല്‍ ലഹരിവസ്തുക്കളും സൈക്കോട്രോപിക് വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനും അവയുടെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതുമായി പുതിയ നിയമം വരുന്നു. ഡിസംബര്‍ 15 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

സമൂഹത്തിന്റെ സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു ദാക്ഷിണ്യവുമില്ലാതെ മയക്കുമരുന്നിനെതിരായ യുദ്ധം മന്ത്രാലയം തുടരുമെന്ന് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അല്‍-യൂസഫ് വ്യക്തമാക്കി. ലഹരിവസ്തുക്കളും സൈക്കോട്രോപിക് വസ്തുക്കളുമായി ബന്ധപ്പെട്ട എല്ലാത്തരം കുറ്റകൃത്യങ്ങള്‍ക്കും പുതിയ നിയമത്തില്‍ കഠിനമായ ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നവര്‍, കടത്തുന്നവര്‍, നിര്‍മ്മിക്കുന്നവര്‍, കൃഷി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വധശിക്ഷ, ജീവപര്യന്തം തടവ്, 20 ലക്ഷം കുവൈറ്റ് ദിനാര്‍ വരെ പിഴ എന്നിവ ഉള്‍പ്പെടെ കഠിനമായ ശിക്ഷകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.