image

8 Dec 2025 7:33 PM IST

NRI

UAE Visa Rule: അടുത്ത വര്‍ഷത്തോടെ യുഎഇയില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു

MyFin Desk

UAE Visa Rule: അടുത്ത വര്‍ഷത്തോടെ യുഎഇയില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു
X

Summary

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നടത്തുന്ന പ്രവാസികളെ ബാധിക്കും


വിസ നിയമങ്ങളിൽ ഉൾപ്പെടെ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി യുഎഇ. 2026 ല്‍ കൂടുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും പുതിയ സാമ്പത്തിക ഘടനയിലേക്ക് മാറുമെന്നും നേരത്തെ തന്നെ യുഎഇയിലെ വിദഗ്ദ്ധര്‍ ചെറിയ സൂചന നല്‍കിയിരുന്നു. ഇതില്‍ കൂടുതലും ജീവിതനിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാനമായ ചില പരിഷ്‌കാരങ്ങള്‍ ആണ്. യുഎഇയില്‍ 2023 ജൂണ്‍ 1 മുതല്‍ 9% കോര്‍പ്പറേറ്റ് നികുതി പ്രാബല്യത്തില്‍ വന്നെങ്കിലും ചില ഫ്രീസോണുകളിലെ 5% നികുതിയിളവുകള്‍ 2026 ഓടെ പുനഃപരിശോധിക്കപ്പെട്ടേക്കാം. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നടത്തുന്ന പ്രവാസികളെ ഇത് നേരിട്ട് ബാധിക്കും.

നികുതി വര്‍ധിക്കുമ്പോള്‍ ബിസിനസ് ചെലവുകള്‍ ഉയരാനും സാധനങ്ങളുടെയും സേവനങ്ങളുടെയും വിലകള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. ഇത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമ്പത്തിക ബാധ്യത ഉയര്‍ത്തുന്നു. തൊഴില്‍ നിയമങ്ങളിലും മാറ്റം വരുന്നുണ്ട്. അതിനാല്‍ 2026 ല്‍ തൊഴില്‍പരമായ കാര്യക്ഷമതയും തൊഴിലാളികളുടെ അവകാശങ്ങളും ഉറപ്പാക്കുന്ന കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ പ്രതീക്ഷിക്കാം.

കൂടാതെ അടുത്ത വര്‍ഷം മുതല്‍ വിസകള്‍ പുതുക്കുന്നതിനും പുതിയ വിസ നേടുന്നതിനും കൂടുതല്‍ കര്‍ശനമായ യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. ഇത് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലാളികളെ സാരമായി തന്നെ ബാധിക്കും. യുഎഇയില്‍ ദീര്‍ഘകാല താമസാനുമതി നല്‍കുന്ന ഗ്രീന്‍ വിസ, ഗോള്‍ഡന്‍ വിസ പദ്ധതികളിലും മാറ്റം വരും. കൂടുതല്‍ ഉയര്‍ന്ന ശമ്പളവും പ്രത്യേക കഴിവുകളുമുള്ള പ്രൊഫഷണലുകള്‍ക്ക് മാത്രം വിസ നല്‍കുന്നതിലേക്ക് ഈ നിയമങ്ങള്‍ മാറിയേക്കാം.