17 Dec 2025 3:25 PM IST
Summary
പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി സൈബര്‍ സുരക്ഷാ കൗണ്‍സില്‍
ജനങ്ങളുടെ വ്യാജ വീഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് നടത്തുന്ന ഹൈടെക് തട്ടിപ്പുകള്‍ 50% വര്‍ധിച്ചതിനാലാണ് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. യഥാര്‍ഥ വ്യക്തി നേരിട്ട് ആശയവിനിമയം നടത്തുന്ന വിധത്തിലാണ് വ്യാജന്മാരുടെ തട്ടിപ്പ്. ഇത് തിരിച്ചറിയുമ്പോഴേക്കും അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെട്ടിരിക്കും. ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍ പോലുള്ള ആപ്ലിക്കേഷനുകളിലൂടെ വ്യക്തികളുടെ ബയോമെട്രിക് ഡേറ്റ ശേഖരിച്ചാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്.
അടിയന്തര ആവശ്യമായി ആരെങ്കിലും പണം ചോദിച്ചാല്‍ ഒന്നിലേറെ തവണ ആലോചിച്ചും സ്ഥിരീകരിച്ചും മാത്രമേ പ്രതികരിക്കാവൂ. അപരിചിതരില്‍ നിന്നുള്ള ലിങ്കുകളിലോ സന്ദേശങ്ങളിലോ ക്ലിക്ക് ചെയ്യരുത്.
ബാങ്ക് ഇടപാടുകള്‍ക്ക് ഇ-മെയില്‍, ഫോണ്‍ തുടങ്ങി ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഉറപ്പാക്കിയാല്‍ തട്ടിപ്പ് കുറയ്ക്കാം. ശക്തമായ പാസ്വേഡുകള്‍ ഉപയോഗിച്ച് മൊബൈലും ലാപ്‌ടോപും സുരക്ഷിതമാക്കണം. ഏറ്റവും പുതിയ ആന്റിവൈറസ് പ്രോഗ്രാമുകള്‍ ഉപയോഗിക്കണം. സോഫ്റ്റ്വെയറുകള്‍ സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യുക, ഔദ്യോഗിക സ്റ്റോറുകളില്‍നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നിവ ശ്രദ്ധിച്ചാല്‍ തട്ടിപ്പ് ഒരുപരിധിവരെ തടയാം.
പഠിക്കാം & സമ്പാദിക്കാം
Home
