9 Dec 2025 7:39 PM IST
Summary
അരിയടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകള്‍ ചുമത്താന്‍ നീക്കം
ഇന്ത്യക്ക് പുതിയ താരിഫ് ഭീഷണിയുമായി വീണ്ടും ട്രംപ്. ഇന്ത്യയില്‍ നിന്ന് അരിയടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകള്‍ ചുമത്തുമെന്നാണ് ഭീഷണി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം.
വൈറ്റ് ഹൗസില്‍ വെച്ച് അമേരിക്കയിലെ കര്‍ഷകര്‍ക്കായി ഒരു കാര്‍ഷികാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ഇറക്കുമതി ആഭ്യന്തര ഉത്പാദകരെ ദോഷകരമായി ബാധിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.
കാനഡയ്‌ക്കെതിരെയും ട്രംപ് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കാനഡയില്‍ നിന്നുള്ള വളത്തിന്റെ ഇറക്കുമതിക്കും പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തിയേക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തുന്ന താരിഫില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് അമേരിക്കന്‍ കര്‍ഷകര്‍ക്ക് 12 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും ട്രംപ് പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
