ജി7 ഉച്ചകോടി; മോദി പങ്കെടുക്കുന്നതിനെ പന്തുണച്ച് കനേഡിയന്‍ പ്രതിപക്ഷ നേതാവ്

  • കഴിഞ്ഞ ആറ് ജി7 സമ്മേളനങ്ങളിലും ഇന്ത്യ പങ്കെടുത്തിരുന്നു
  • ഇന്ത്യയുമായി ഇടപഴകേണ്ടതിന്റെ ആവശ്യകത വലുതെന്ന് പൊയ് ലിവ്രെ

Update: 2025-06-09 06:42 GMT

ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെ ശക്തമായി പിന്തുണച്ച് കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്രെ. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ക്ഷണത്തെത്തുടര്‍ന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് മോദി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണിത്. ഇന്ത്യയുമായി ഇടപഴകേണ്ടതിന്റെ തന്ത്രപരവും സാമ്പത്തികവുമായ ആവശ്യകത പൊയ്ലിവ്രെ ഊന്നിപ്പറഞ്ഞു.

'കഴിഞ്ഞ ആറ് ജി7 സമ്മേളനങ്ങളില്‍ ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണിത്. നമ്മുടെ പ്രകൃതിവാതകം, സിവിലിയന്‍ ആണവോര്‍ജ്ജ സാങ്കേതികവിദ്യ, മറ്റ് വിഭവ പദ്ധതികള്‍ എന്നിവ ഇന്ത്യയ്ക്ക് വില്‍ക്കേണ്ടതുണ്ട്. വ്യാപാരത്തിലും സുരക്ഷയിലും ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്,' പൊയ്ലിവ്രെ പറഞ്ഞു.

'അതിനാല്‍, കണ്‍സര്‍വേറ്റീവുകള്‍ എന്ന നിലയില്‍, ക്ഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. വഷളായ ഇന്ത്യ-കാനഡ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ ജൂണ്‍ 15 മുതല്‍ 17 വരെ കാനഡയിലെ കനനാസ്‌കിസില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടി ഒരു നിര്‍ണായക ഘട്ടമാണ്.

ഏപ്രിലില്‍ അധികാരമേറ്റതിനുശേഷം മോദിയുമായുള്ള കാര്‍ണിയുടെ ആദ്യ ഫോണ്‍ സംഭാഷണം കാര്യങ്ങള്‍ നേരെയാക്കാനുള്ള ഒരു ശ്രമമായി വീക്ഷിക്കപ്പെട്ടു.

മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളുടെ അനിവാര്യമായ പ്രതിഷേധങ്ങളെ കാനഡ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ക്ഷണം സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കാര്‍ണി മോദിയെ വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ട്.

അതേസമയം മറ്റ് ജി7 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ ക്ഷണിക്കുന്നതില്‍ കാനഡയ്ക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായതായും പറയപ്പെടുന്നു. 

Tags:    

Similar News