1 Dec 2025 6:04 PM IST
അമേരിക്കയിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് എച്ച്1 ബി വിസ ലഭിക്കുന്നത് കുറഞ്ഞു. വിസ നേടിയ കമ്പനികളില്‍ ആദ്യ അഞ്ചില്‍ ടിസിഎസ് മാത്രം
MyFin Desk
Summary
ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് 4,573 എച്ച്1ബി വിസകള്‍ മാത്രമാണ് ലഭിച്ചത്
2025 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിച്ച എച്ച്1ബി വിസകളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ എച്ച്1ബി വിസകള്‍ നേടിയ കമ്പനികളുടെ പട്ടികയിലെ ആദ്യ അഞ്ചില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് മാത്രമാണ് ഇടംനേടിയത്. നാഷണല്‍ ഫൗണ്ടേഷന് ഫോര്‍ അമേരിക്കന്‍ പോളിസി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2025 സാമ്പത്തിക വര്‍ഷം ഏഴ് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് 4,573 എച്ച്1ബി വിസകള്‍ മാത്രമാണ് ലഭിച്ചത്. ഇത് 2015നെ അപേക്ഷിച്ച് 70 ശതമാനം കുറവാണ്.
നിലവിലുള്ള എച്ച്1ബി വിസകള്‍ നീട്ടിനല്‍കുന്നതിനോ അല്ലെങ്കില്‍ പുതുക്കുന്നതിനോ സമര്‍പ്പിച്ച അപേക്ഷകളിന്മേല് അംഗീകാരം നേടിയ കമ്പനികളുടെ പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടംപിടിച്ചതും ടിസിഎസ് മാത്രമാണ്. എന്നാല്‍, ടിസിഎസിന്റെ വിസ എക്സ്റ്റന്‍ഷന്‍ റിജക്ഷന് റേറ്റ് ഏഴ് ശതമാനമായി ഉയര്‍ന്നു. 2024ല്‍ ഇത് നാല് ശതമാനമായിരുന്നു. ഈ വര്‍ഷം, ടിസിഎസ് വിസ നീട്ടിനല്‍കുന്നതിനായി സമര്‍പ്പിച്ച 5,293 അപേക്ഷകള്‍ക്ക് അംഗീകാരം നേടി.
കൂടുതല്‍ എച്ച്1ബി വിസകള്‍ ലഭിച്ച ആദ്യ നാല് കമ്പനികള്‍ ആമസോണ്‍, മെറ്റ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവയാണ്. വിസ നീട്ടിനല്‍കുന്നതിന് അപേക്ഷിക്കുന്ന മിക്ക ഐടി കമ്പനികള്‍ക്കും റിജക്ഷന് റേറ്റ് കുറവാണെന്നാണ് റിപ്പോര്‍ട്ട്.
പഠിക്കാം & സമ്പാദിക്കാം
Home
