image

5 Dec 2025 1:33 PM IST

Europe and US

h 1b visa update:എച്ച് വണ്‍ബി, എച്ച് ഫോര്‍ വിസാ അപേക്ഷകര്‍ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തണമെന്ന് യുഎസ്

MyFin Desk

h 1b visa update:എച്ച് വണ്‍ബി, എച്ച് ഫോര്‍ വിസാ അപേക്ഷകര്‍ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തണമെന്ന് യുഎസ്
X

Summary

ഡിസംബര്‍ 15 മുതല്‍ നിയമം പ്രാബല്യത്തില്‍


എച്ച് വണ്‍ ബി, എച്ച് ഫോര്‍ വിസാ അപേക്ഷകര്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തണമെന്ന നിയമം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പിലാക്കുന്നു. പുതിയ നിയമം ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ആളുകള്‍ അപേക്ഷകരായി ഉണ്ടോ എന്നതു കൂടി മനസിലാക്കുന്നതിനായാണ് നീക്കം.

അപേക്ഷകന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട്, പോസ്റ്റുകള്‍ തുടങ്ങിയവ പരിശോധിക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കോണ്‍സുലേറ്റിനു നല്‍കിയിട്ടുണ്ട്. അപേക്ഷകര്‍ അവരുടെ അക്കൗണ്ടുകളിലെ വിവരങ്ങള്‍ സ്വകാര്യമായി വെച്ചാല്‍ വിസ നിരസിക്കപ്പെടും. സോഷ്യല്‍ മീഡിയയിലെ പരാമര്‍ശങ്ങള്‍ അമേരിക്കന്‍ പൗരന്മാരേയോ സ്ഥാപനങ്ങളേയോ ദോഷകരമായി ബാധിക്കുന്നവയാണോ എന്നും പരിശോധിക്കും.

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഏറ്റവും കൂടുതല്‍ ആളുകള്‍ അമേരിക്കയിലേക്ക് എത്തുന്ന എച്ച് വണ്‍ ബി വിസ അപേക്ഷകളിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് യുഎസ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്.