16 Dec 2025 5:24 PM IST
Summary
രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് ലക്ഷ്യം
സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് വസ്തു സ്വന്തമാക്കാന്‍ അനുവദിക്കുന്ന പുതിയ നിയമം ജനുവരിയില്‍ പ്രാബല്യത്തില്‍ വരും. മക്ക, മദീന, റിയാദ്, ജിദ്ദ എന്നീ നഗരപരിധികള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ സ്വന്തം ഉടമസ്ഥതയില്‍ കെട്ടിടങ്ങളോ ഫ്‌ലാറ്റോ വാങ്ങാം. സൗദിയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വ്യാജ വിവരങ്ങള്‍ നല്‍കി സ്വത്ത് വാങ്ങുന്നത് പോലുള്ള നിയമലംഘനങ്ങള്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴ ചുമത്തും.
സൗദിയുടെ ഇഖാമയോ പ്രീമിയം റസിഡന്‍സിയോ ഉള്ള വിദേശികള്‍ക്ക് മക്കയിലും മദീനയിലും ഒഴികെ നിര്‍ദിഷ്ട മേഖലകള്‍ക്ക് പുറത്ത് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി സ്വന്തമാക്കാം. എന്നാല്‍ മക്ക, മദീന പ്രദേശങ്ങളില്‍ മുസ്ലിംകള്‍ക്കു മാത്രമേ ഉടമസ്ഥാവകാശം അനുവദിക്കൂ. വസ്തു മൂല്യത്തിന്റെ 5% വരെ ഫീസ് ഈടാക്കും.
ഈ വര്‍ഷം ജൂലൈയിലാണ് വിദേശകള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. വിദേശികള്‍ വാങ്ങുന്ന എല്ലാ സ്വത്തുക്കളും നിയമസാധുതയ്ക്കായി ദേശീയ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രിയില്‍ റജിസ്റ്റര്‍ ചെയ്യണം. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ വില്ലകളുടെയും ഫ്‌ലാറ്റുകളുടെയും ആവശ്യകത കൂടും. ഇതുവഴി റിയല്‍ എസ്റ്റേറ്റ് മേഖലയിലേല്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാകും.
പഠിക്കാം & സമ്പാദിക്കാം
Home
