12 Dec 2025 7:22 PM IST
Summary
രജിസ്‌ട്രേഷന്‍ നടപടികള്‍ ഡിജിറ്റലാക്കിയതായി സാംസ്‌കാരിക,ടൂറിസം വിഭാഗം അറിയിച്ചു
രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും താമസ സൗകര്യം ഒരുക്കുന്ന ഹോളിഡേ ഹോംസ് പെര്‍മിറ്റ് 6 മണിക്കൂറിനകം ലഭ്യമാക്കുമെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം അറിയിച്ചു. ഹോളിഡേ ഹോമുകളുടെ നിലവാരം മെച്ചപ്പെടുത്തുക, സന്ദര്‍ശകര്‍ക്കു മികച്ച സേവനം ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷന്‍ ഡിജിറ്റലാക്കിയതാണ് ഉപകാരപ്രദമായത്.
വിനോസഞ്ചാരികള്‍ക്ക് താമസം വാഗ്ദാനം ചെയ്യുന്ന വീട്ടുടമകളും ഓപറേറ്റര്‍മാരും സാംസ്‌കാരിക,ടൂറിസം വിഭാഗത്തില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. സിവില്‍ ഡിഫന്‍സ്, അബുദാബി പൊലീസ്, മുനിസിപ്പാലിറ്റികള്‍, ഗതാഗത വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
ഹോളിഡേ ഹോംസിന്റെ പരിശോധനയും നിരീക്ഷണവും ശക്തമാക്കി നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കും. ലോകോത്തര ടൂറിസം നഗരമാക്കി അബുദാബിയെ മാറ്റുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം.
പഠിക്കാം & സമ്പാദിക്കാം
Home
