2 Dec 2025 7:31 PM IST
Summary
54% വരെ ആകര്‍ഷകമായ വന്‍ കിഴിവുകള്‍
യുഎഇയുടെ 54-ാമത് ദേശീയ ദിനമായ 'ഈദ് അല്‍ ഇത്തിഹാദ്' പ്രമാണിച്ച് എമിറേറ്റിലുടനീളമുള്ള എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വലിയ കിഴിവുകള്‍ പ്രഖ്യാപിച്ചു.യുഎഇയില്‍ തന്നെ ഈ അവധി ആഘോഷിക്കുന്നവര്‍ക്ക് നീണ്ട വാരാന്ത്യം അടിപൊളിയാക്കാം. ഈ കിഴിവുകള്‍ ദേശീയ ദിനത്തിനു ശേഷവും നീണ്ടുനില്‍ക്കും എന്നതാണ് പ്രത്യേകത. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഈ സീസണില്‍ പ്രവേശന ഫീസില്‍ കുറവു വരുത്തിയാണ് മിറാക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി അവസരം നല്‍കുന്നത്.
എമിറേറ്റ്സ് ഐഡിയുള്ള മുതിര്‍ന്നവര്‍ക്ക് 70 ദിര്‍ഹമും, കുട്ടികള്‍ക്ക് 50 ദിര്‍ഹമും ആണ് ടിക്കറ്റ് നിരക്ക്. എമിറേറ്റ്‌സ് ഐഡി ഇല്ലാത്തവര്‍ക്ക് 100 ദിര്‍ഹവും 80 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക് വരിക. കൂടാതെ 3 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശിക്കാം. ഉമ്മുല്‍ ഖുവൈനിലെ ഡ്രീംലാന്റ് അക്വാ പാര്‍ക്ക് ടിക്കറ്റുകള്‍ക്ക് 54% കിഴിവ് വാഗ്ദാനം ചെയ്യുന്നു. ദുബായ് സഫാരി പാര്‍ക്ക് പ്രവേശന ടിക്കറ്റുകളില്‍ 50% കിഴിവ് പ്രഖ്യാപിച്ചു. താമസക്കാര്‍ക്ക് 50 ദിര്‍ഹം ആയിരുന്ന ടിക്കറ്റ് വില 25 ദിര്‍ഹമായി കുറച്ചാണ് നല്‍കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
