2 Dec 2025 6:58 PM IST
Summary
സമഗ്ര സാമ്പത്തിക പങ്കാളിത്തമാണ് ലക്ഷ്യം
2026 ന്റെ ആദ്യ പാദത്തോടെ ഇന്ത്യയും കാനഡയും ഒരു ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിനായുള്ള ഔപചാരിക ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സാധ്യത. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ച ചര്‍ച്ചകളുടെ തുടര്‍ച്ചയല്ലെന്നും റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു.
ഒരു വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2023 സെപ്റ്റംബറില്‍ ഇന്ത്യയും കാനഡയും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കാനഡയുടെ അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ താല്‍ക്കാലികമായി കരാര്‍ ചര്‍ച്ചകള്‍ അവാസനിപ്പിച്ചത്. 2025 മാര്‍ച്ചില്‍ കനേഡിയന്‍ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, ഉഭയകക്ഷി ബന്ധങ്ങള്‍ കരുത്താര്‍ജിക്കാന്‍ തുടങ്ങി. ജോഹന്നാസ്ബര്‍ഗില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാര്‍ണിയും കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും 2030 ഓടെ വ്യാപാരം 50 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാനും തീരുമാനിച്ചു. നിര്‍ണായക ധാതുക്കള്‍, ശുദ്ധമായ ഊര്‍ജ്ജം, വ്യോമയാനം, പ്രതിരോധ ശേഷികള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
