16 Dec 2025 6:55 PM IST
Summary
യുഎസ് ഓഹരികൾ, ഇടിഎഫുകള്‍ എന്നിവയിലേക്ക് അടുത്തയിടെ ഇന്ത്യക്കാർ കൂടുതല്‍ നിക്ഷേപം നടത്തുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ നിക്ഷേപകര്‍ സിംഗിള്‍-സ്റ്റോക്ക് നിക്ഷേപങ്ങള്‍ക്ക് പുറമെ, ഇന്‍ഡെക്സ്, ഇടിഎഫുകള്‍, ആഗോള ഫണ്ടുകള്‍ എന്നിവയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതായി റിപ്പോര്‍ട്ട്. വെസ്റ്റഡ് ഫിനാന്‍സിന്റെ 'ഹൗ ഇന്ത്യ ഇന്‍വെസ്റ്റ്സ് ഗ്ലോബലി 2025' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗവേഷണം, ഡിജിറ്റല്‍ ഉപകരണങ്ങള്‍, വിദ്യാഭ്യാസം എന്നിവയിലാണ് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നിക്ഷേപ താല്പര്യം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ നിക്ഷേപങ്ങള്‍ നാലിരട്ടിയായി വര്‍ദ്ധിച്ച് 1.6 ബില്യണ്‍ ഡോളറിലെത്തി.
രൂപയുടെ മൂല്യത്തകര്‍ച്ച ആഗോള നിക്ഷേപത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു. 2019 സാമ്പത്തിക വര്‍ഷത്തിലെ 422 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 1.7 ബില്യണ്‍ യുഎസ് ഡോളറായി വിദേശ ഓഹരികളിലുള്ള നിക്ഷേപം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, വിദേശ ഓഹരികളിലുള്ള നിക്ഷേപം 1.01 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, കറന്‍സി മൂല്യത്തകര്‍ച്ച എന്നിവ ഇന്ത്യക്കാരെ വിദേശ വിപണിയില്‍ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നു. ആഗോള നിക്ഷേപകരില്‍ 48% പേര് 35 വയസ്സിന് താഴെയുള്ളവരാണ്. ഇലക്ട്രിക് വാഹനങ്ങള്‍, AI ചിപ്പുകള്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റല്‍ പരസ്യം എന്നിവയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി ഇന്ത്യക്കാര്‍ ആഗോള റീട്ടെയില്‍ നിക്ഷേപ രംഗത്ത് മുന്നേറുന്നു. കുറഞ്ഞ ചെലവ്, വൈവിധ്യവല്‍ക്കരണം എന്നിവ കാരണം എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളോട് (ഇടിഎഫ്) പുതിയ നിക്ഷേപകരുടെ താല്പര്യം കൂടിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
