ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 31-ാം സീസണിന് ഡിസംബറില്‍ തുടക്കമാകും

2026 ജനുവരി 11 വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് മാമാങ്കത്തില്‍ ഇത്തവണ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷ

Update: 2025-11-23 09:06 GMT

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 31-ാം സീസണിന് ഡിസംബര്‍ 5 ന് തുടക്കം കുറിക്കും. 2026 ജനുവരി 11 വരെ നീണ്ടുനില്‍ക്കുന്ന ഈ ഷോപ്പിംഗ് മാമാങ്കത്തില്‍ ഇത്തവണ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവല്‍ മൂന്ന് പതിറ്റാണ്ടിലേറെയായി എമിറേറ്റിന്റെ സര്‍ഗ്ഗാത്മകതയുടെ മുഖ മുദ്രയാണ്.

ജീവിക്കാനും ജോലി ചെയ്യാനും സന്ദര്‍ശിക്കാനും ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ പ്രദര്‍ശിപ്പിക്കുക' എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. റീട്ടെയില്‍ രംഗത്ത് 1000 ത്തിലധികം ബ്രാന്‍ഡുകളിലായി 3500 സ്റ്റോറുകളില്‍ 75 ശതമാനം വരെ കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ലക്കി ഡ്രോ വഴി 12 മണിക്കൂര്‍ ഫ്‌ലാഷ് സെയില്‍സ് സ്‌കാന്‍ ആന്‍ഡ് വിന്‍ ആക്ടിവേഷനുകള്‍, ദൈനംദിന സര്‍പ്രൈസുകള്‍ എന്നിവയുള്‍പ്പെടെയുള്ള അഞ്ച് മുന്‍നിര റീട്ടെയില്‍ കാമ്പെയ്നുകളും സംഘടിപ്പിക്കും. സമ്മാന നറുക്കെടുപ്പുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്. ഡിസംബര്‍ 5 മുതല്‍ ജനുവരി 11 വരെ ബ്ലൂവാട്ടേഴ്സിലും ജെബിആറിലെ ദി ബീച്ചിലും ഡ്രോണ്‍ ഷോ ഉണ്ടാകും.

Tags:    

Similar News