image

1 Dec 2025 6:15 PM IST

Middle East

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കുവൈറ്റ്

MyFin Desk

Kuwait reduced working hours to 4 hours
X

Summary

രാജ്യത്തെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വര്‍ധന


വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന 10 അറബ് രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റും സ്ഥാനംപിടിച്ചു. ഏഴാം സ്ഥാനമാണ് കുവൈറ്റിന് ലഭിച്ചത്. സിഇഒ വേള്‍ഡ് മാഗസിന്‍ പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം ഇതുവരെ കുവൈറ്റ് 85.6 ലക്ഷം സഞ്ചാരികളെയാണ് കുവൈറ്റ് ആകര്‍ഷിച്ചത്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആഗോള തലത്തില്‍ നാല്‍പത്തി ഒമ്പതാം സ്ഥാനം ലഭിച്ചു. വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം 113 കോടി ഡോളര്‍ കവിയുമെന്ന് കുവൈറ്റ് ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ അതോറിറ്റി പ്രവചിച്ചിരുന്നു. രാജ്യത്തിന് വരുമാനം ലഭിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖല ടൂറിസമാണ്. ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ സൗകര്യങ്ങളാണ് ഇവിടയെുള്ളത്.