ദുബൈ ഇഷ്ടകേന്ദ്രമാക്കി ഇന്ത്യക്കാര്‍; അത്യാഢംബര വീട് വാങ്ങുന്നവരില്‍ മുന്നില്‍

  • ഇന്ത്യക്കാരുടെ ബിസിനസ് 16 ബില്യണ്‍ ദിര്‍ഹം അഥവാ 35,500 കോടി രൂപ നേടി
  • ഇന്ത്യക്കാര്‍ വാങ്ങുന്ന വീടുകളുടെ ശരാശരി വില 3. 6 കോടി മുതല്‍ 3. 8 കോടി വരെ
  • വാടക വിപണിയിൽ കൊവിഡ് കാലത്ത് 30 ശതമാനം ഇടിവ്

Update: 2023-06-06 05:56 GMT

ദുബൈയിലെ അത്യാഢംബര നഗരങ്ങളില്‍ വീടുവാങ്ങുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍. ബിസിനസ് ബേയിലെയും ബുര്‍ജ് ഖലീഫ ഉള്‍പ്പെടെ നിരവധി മാളുകളും അംബരചുംബികളുമുള്ള ഒരു ടൂറിസം ഹബ്ബായ ഡൗണ്‍ടൗണിലേക്കും സമ്പന്ന ഇന്ത്യക്കാര്‍ കുടിയേറുന്നതായാണ് റിപ്പോര്‍ട്ട്.

പ്രാദേശിക റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വെളിപ്പെടുത്തലുകള്‍ പ്രകാരം ദുബൈ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാരുടെ ബിസിനസ് 16 ബില്യണ്‍ ദിര്‍ഹം അഥവാ 35,500 കോടി രൂപ നേടി. 2021 ല്‍ നേടിയതിന്റെ ഇരട്ടിയാണിത്. ഈ മേഖലകളില്‍ വീട് വാങ്ങുന്നവരില്‍ 40 ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇതില്‍ തന്നെ ഭൂരിഭാഗവും ഡല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരാണ് 20 ശതമാനത്തോളം വസ്തു കൈവശപ്പെടുത്തുന്നവര്‍. പല സമ്പന്നരായ ഇന്ത്യക്കാരും മെട്രോ നഗരങ്ങള്‍ ഉപേക്ഷിച്ച് ഉയര്‍ന്ന വാടക അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് മാറുകയാണെന്ന് ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ സിഇഒ പറഞ്ഞു. ഇന്ത്യക്കാര്‍ വാങ്ങുന്ന വീടുകളുടെ ശരാശരി വില 1.6 മുതല്‍ 1.7 ദശലക്ഷം ദിര്‍ഹം (3. 6 കോടി മുതല്‍ 3. 8 കോടി) വരെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ പോകാനും ബന്ധപ്പെടാനും പറ്റും എന്നതാണ് ബല പ്രമുഖരേയും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.

കൊവിഡ് കാലത്ത് 30 ശതമാനം ഇടിവ് നേരിട്ട ദുബൈ വാടക വിപണി ഇപ്പോള്‍ 2015-16 ലെ അവസ്ഥയിലേക്ക് ഉയരുകയാണ്. 3 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ദുബൈയിലെ പ്രോപ്പര്‍ട്ടികളില്‍ നിന്നുള്ള ശരാശരി പ്രതിമാസ വാടക വരുമാനം.

Tags:    

Similar News