15 Dec 2025 11:20 AM IST
Nri News ; പ്രവാസികള്‍ക്ക് തിരിച്ചടി; ഈ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദങ്ങള്‍ക്ക് അംഗീകാരമില്ല!
MyFin Desk
Summary
മിഡോഷ്യന്‍ സർവകലാശാലയിൽ നിന്ന് ബിരുദം നേടി യുഎഇയില്‍ ജോലി ചെയ്യാനോ പുതിയ ജോലി തേടാനോ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് തിരച്ചടി
ഓൺലൈൻ സ്വകാര്യ സർവകലാശാലയായ മിഡോഷ്യന്‍ സര്‍വകലാശാല നല്കുന്ന അക്കാദമിക് യോഗ്യതകളൊന്നും ഇനി രാജ്യത്ത് അംഗീകരിക്കില്ലെന്ന് യുഎഇ. തൊഴില്‍ മന്ത്രാലയത്തിൻ്റേതാണ് അറിയിപ്പ്. നീക്കം ഈ സർവകലാശാലയുടെ ബിരുദവുമായി യുഎഇയില്‍ ജോലി ചെയ്യാനോ പുതിയ ജോലി കണ്ടെത്താനോ ശ്രമിക്കുന്ന ഇന്ത്യന്‍ പ്രവാസികളെ നേരിട്ട് ബാധിക്കും.
യുഎഇ നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ സര്‍വ്വകലാശാല ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.രാജ്യത്തിന്റെ അക്രഡിറ്റേഷന് ആവശ്യകതകള്‍ പാലിക്കാതെയാണ് മിഡോഷ്യന്‍ സര്‍വകലാശാല വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കിയിരുന്നത്.
റെസിഡൻസി വിസകളെ ബാധിക്കുമോ?
അതിനാല്‍ സര്‍വ്വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് യുഎഇയില്‍ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയില്‍ പ്രൊഫഷണല്‍ ലൈസന്‍സ് നേടാനോ ഇനി സാധിക്കില്ല എന്നതാണ് തിരിച്ചടിയായിരിക്കുന്നത്. യുഎഇയില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികളും പ്രതിസന്ധിയിലാണ്. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നല്കുന്ന ചില റെസിഡന്‍സി വിസകളെയും നീക്കം ബാധിച്ചേക്കും
പഠിക്കാം & സമ്പാദിക്കാം
Home
