15 ശതമാനം ജനസംഖ്യയും 1 മില്യണ്‍ ഡോളര്‍ കൈവശമുള്ളവര്‍; കോടീശ്വരന്‍മാരുടെ നാടായി കുവൈത്ത്

  • കുവൈറ്റ് കോടീശ്വരപ്പട്ടികയിൽ മൂന്നാം സ്ഥാനത്ത്
  • ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 7 ശതമാനം കുവൈറ്റിൽ
  • ഇന്ത്യയിലെ വലിയ പ്രവാസി സമൂഹം കുവൈറ്റിൽ

Update: 2023-07-10 13:30 GMT

കോടീശ്വരന്‍മാരുടെ നാടായി കുവൈത്തും. വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പ്രകാരം കുവൈത്ത് ജനസംഖ്യയുടെ 15 ശതമാനവും ഒരു മില്യണ്‍ ഡോളര്‍ സ്വത്ത് കൈവശമുള്ളവരാണ്. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള രാജ്യങ്ങളില്‍ കുവൈത്തും കണക്കാക്കപ്പെട്ടു.

പട്ടിക പ്രകാരം കുവൈത്തിന് കോടീശ്വരപ്പട്ടികയില്‍ മുന്നാം സ്ഥാനമാണ് ലഭിച്ചത്. ജനസംഖ്യയുടെ 15.5 ശതമാനം കോടീശ്വരന്മാരുള്ള സ്വിറ്റ്‌സര്‍ലന്റാണ് ഒന്നാം സ്ഥാനത്തുള്ളത്. 15.3 ശതമാനവുമായി ഹോങ്കോംഗ് രണ്ടാം സ്ഥാനത്തും 12.7 ശതമാനം കോടീശ്വരന്മാരുമായി സിംഗപ്പൂര്‍ നാലാം സ്ഥാനത്തുമുണ്ട്.

ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 7 ശതമാനവും കുവൈത്തിന്റെ കൈവശമാണ്. നിലവില്‍ കുവൈത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 95 ശതമാനം എണ്ണ കയറ്റുമതിയിലൂടെയാണ്.

ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ ഉള്ള ഒരു ഭരണഘടനാപരമായ രാജഭരണമാണ് കുവൈത്തിലേത്. 1961 ല്‍ ബ്രിട്ടീഷ് അധീനതയില്‍ നിന്നും മോചിതമായ കുവൈത്ത് സ്വതന്ത്ര രാജ്യമായതോടെ വികസനക്കുതിപ്പു നടത്തുകയായിരുന്നു. ശൈഖ് സബാഹ് 1965ല്‍ രാജ്യഭരണത്തിലെത്തിയതോടെ വന്‍ മാറ്റങ്ങള്‍ എല്ലാ മേഖലയിലുമുണ്ടായി. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള വലിയ പ്രവാസി സമൂഹം ഇപ്പോള്‍ കുവൈത്തിലുണ്ട്. മറ്റ് ജി സി സി രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തി ദീനാറിന്റെ മൂല്യവും ഇവിടുത്തെ ബിസിനസ് സാധ്യതകളും മലയാളികളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ്.

Tags:    

Similar News