കടലാസ് കറന്‍സികള്‍ നശിക്കുന്നുവോ ? പരിഹാരമായി പോളിമര്‍ നോട്ട് പുറത്തിറക്കി യു.എ.ഇ

  • ദേശീയദിനത്തില്‍ പുറത്തിറക്കി 1000 ദിര്‍ഹത്തിന്റെ പോളിമര്‍ നോട്ട്

Update: 2022-12-04 15:50 GMT


51ാം ദേശീയ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി യു.എ.ഇ. 1000 ദിര്‍ഹത്തിന്റെ പോളിമര്‍ കറന്‍സി നോട്ടുകളാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.

നിലവില്‍ ഉപയോഗിക്കുന്ന കടലാസ് കറന്‍സികള്‍ക്കു പകരമായാണ് കൂടുതല്‍ കാലം നശിക്കാതെ നിലനില്‍ക്കുന്ന പോളിമര്‍ കറന്‍സികള്‍ ഇറക്കിയത്.

യു.എ.ഇ രാഷ്ട്രപിതാവ് ശെയ്ഖ് സായിദിന്റെ ചിത്രവും ശാസ്ത്രരംഗത്തെ യു.എ.ഇയുടെ നേട്ടങ്ങളെ സൂചിപ്പിക്കാനായി രാജ്യത്തെ ആദ്യ ആണവോര്‍ജ നിലയം അല്‍ബറാക്ക ന്യൂക്ലിയര്‍ പ്ലാന്റിന്റെയും, ബഹിരാകാശ സഞ്ചാരിയുടെയും ചിത്രവും നോട്ടില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News