29 Nov 2025 6:45 PM IST
കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എൻറോൾമെൻറ് നാളെ 2025 നവംബര്‍ 30 ന് പൂര്‍ത്തിയാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്ക് നാളെ (2025 നവംബര്‍ 30 ) അര്‍ധരാത്രിവരെ പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാന്‍ കഴിയും.
നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്‍റോള്‍മെന്റ് സമയത്തുണ്ടായ വ്യക്തിവിവരങ്ങളിലെ തെറ്റുകള്‍ പരിഹരിക്കാന്‍ 2025 ഡിസംബര്‍ 15 മുതല്‍ 25 വരെ അവസരം ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ വഴിയോ വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി 25 വയസ്സിൽ താഴെ): ₹4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്സ്) 8,101 രൂപയുമാണ്.
കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. നോർക്ക റൂട്സിലെ ജീവനക്കാർക്കൊപ്പം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രവാസി സമൂഹവും, പ്രവാസി സംഘടനകളും കൂട്ടായ്മകളും നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചാരണത്തിനായും എന്‍റോള്‍മെന്റ് ഡ്രൈവിനും വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
