image

13 Dec 2025 4:12 PM IST

NRI

Sharjah Real Estate: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്തി ഷാര്‍ജ

MyFin Desk

global chip makers eyeing uae
X

Summary

സ്വദേശികളേയും പ്രവാസികളേയും ആകര്‍ഷിക്കുന്ന സാമ്പത്തിക നയങ്ങളാണ് വളര്‍ച്ചയ്ക്ക് കാരണം


ഷാർജയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വമ്പൻ മുന്നേറ്റം. നവംബറില്‍ സര്‍വകാല റെക്കോര്‍ഡ് . ഒരു മാസത്തെ മൊത്തം ഇടപാട് മൂല്യം 950 കോടി ദിര്‍ഹമായി ഉയര്‍ന്നു. ഷാര്‍ജയുടെ മികച്ച സാമ്പത്തിക നയങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് കാരണം.

നവംബറില്‍ ആകെ 15,131 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് റജിസ്‌ട്രേഷന്‍ വിഭാഗം രേഖപ്പെടുത്തിയത്. ഈ ഇടപാടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണം ഏകദേശം 34.9 ദശലക്ഷം ചതുരശ്ര അടി വരും. ഇതില്‍ 2,126 വില്‍പന ഇടപാടുകള്‍ നടന്നു. ഇത് മൊത്തം ഇടപാടുകളുടെ 14 ശതമാനമാണ്. 1.6 ബില്യന്‍ ദിര്‍ഹം മൂല്യം വരുന്ന 698 മോര്‍ഗേജ് ഇടപാടുകളും രേഖപ്പെടുത്തി.

പ്രവാസി നിക്ഷേപവും ഉയരുന്നു

ഇടപാട് മൂല്യത്തില്‍ ഷാര്‍ജയിലെ അല്‍ മിന്‍ഹാസ് ഏരിയയാണ് റെക്കോര്‍ഡിട്ടത്. വില്‍പനയുടെ എണ്ണത്തില്‍ ഷാര്‍ജ നഗരത്തില്‍ മുന്നിട്ടുനിന്നത് അല്‍ സെഹ്‌മ ഏരിയയാണ്. ഇവിടെ മാത്രം 322 ഇടപാടുകള്‍ രേഖപ്പെടുത്തി.സുരക്ഷിതവും സ്ഥിരതയുള്ളതുമായ ബിസിനസ് അന്തരീക്ഷം, വ്യക്തമായ നിയമനിര്‍മാണങ്ങള്‍, മികച്ച റിയല്‍ എസ്റ്റേറ്റ് റജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവയാണ് ഷാര്‍ജയ്ക്ക് നേട്ടമായത്. പ്രവാസികളും ഷാര്‍ജയില്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ട്.