image

15 Dec 2025 2:51 PM IST

NRI

അന്താരാഷ്ട്ര കുടിയേറ്റ ദിനം; തൊഴിലാളികളെ ചേര്‍ത്ത് പിടിച്ച് സിംഗപ്പൂര്‍

MyFin Desk

അന്താരാഷ്ട്ര കുടിയേറ്റ ദിനം; തൊഴിലാളികളെ ചേര്‍ത്ത് പിടിച്ച് സിംഗപ്പൂര്‍
X

Summary

കുടിയേറ്റ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, വിനോദ പദ്ധതികള്‍ എന്നിവ പ്രഖ്യാപിച്ചിരിക്കുകയാണ് സിംഗപ്പൂര്‍. സിംഗപ്പൂരിന്റെ വളര്‍ച്ചയിലും വിജയത്തിലും കുടിയേറ്റ സമൂഹത്തിന്റെ പങ്കിനെ വിലമതിച്ചുകൊണ്ടാണ് ഈ തീരുമാനം.


രാജ്യത്തെ വികസനത്തിന് കുടിയേറ്റ തൊഴിലാളികളുടെ സംഭാവന അംഗീകരിച്ചിരിക്കുകയാണ് സിംഗപ്പൂര്‍. തിങ്കളാഴ്ച അന്താരാഷ്ട്ര കുടിയേറ്റ ദിനമായി ആചരിച്ച രാജ്യം വിദേശ തൊഴിലാളികള്‍ക്കുള്ള ആരോഗ്യ സംരക്ഷണം, താമസം, കായിക പദ്ധതികള്‍ മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും ജനങ്ങളെ പരിപാലിക്കുന്നതിലും ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് മന്ത്രി ടാന്‍ സീ ലെങ് അഭിനന്ദനവും അറിയിച്ചു.ഇന്ത്യ, ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയുള്‍പ്പെടെ ദക്ഷിണേഷ്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് സിംഗപ്പൂരില്‍ കൂടുതലുള്ളത്. ഇതില്‍ പത്ത് ലക്ഷത്തിലധികം പേര്‍ നിര്‍മ്മാണം, മറൈന്‍ കപ്പല്‍ശാല, വിവിധ പ്രോസസ്സിംഗ് മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്.