3 Dec 2025 6:58 PM IST
Indian rupee is falling : ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്നു. യുഎഇയില്‍ നാട്ടിലേക്ക് പണമയക്കാന്‍ മികച്ച സമയം
MyFin Desk
Summary
ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹത്തിനെതിരെ 24.50 താഴെയായി തുടരുന്നത് പ്രവാസികള്‍ക്ക് നേട്ടമാകും
ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹത്തിനെതിരെ 24.50 താഴെയായി തുടരുന്നത് പ്രവാസികള്‍ക്ക് നേട്ടമാകും. പ്രവാസികളുടെ വരുമാനം ദിര്‍ഹത്തിലായതിനാല്‍ രൂപയുടെ മൂല്യം കുറയുമ്പോള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് കൂടുതല്‍ രൂപ ലഭിക്കും. വര്‍ഷങ്ങളായി പ്രവാസി ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന അനുകൂലമായ പണമയയ്ക്കല്‍ അവസരങ്ങളില്‍ ഒന്നാണ് ഈയൊരു മാറ്റം. പ്രതിമാസം 3000 ദിര്‍ഹം ശമ്പളം വാങ്ങുന്ന ഒരാളാണെങ്കില്‍, പുതിയ നിരക്ക് അനുസരിച്ച് നിങ്ങള്‍ക്ക് നാട്ടിലേക്ക് ഏകദേശം 7500 രൂപയോളം കൂടുതല്‍ തുക ലഭിക്കുന്നു.
യുഎഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ പണമയയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധനവ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശമ്പളം അയയ്ക്കുന്നതിനപ്പുറം പ്രവാസികള്‍ ഈ ഉയര്‍ന്ന നിരക്കില്‍ കൂടുതല്‍ തുക നാട്ടിലേക്ക് അയക്കുന്നു. നാട്ടിലെടുത്ത ഭവന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവ അടച്ചുതീര്‍ക്കാന്‍ ഉയര്‍ന്ന നിരക്ക് പ്രയോജനപ്പെടുത്താം.
ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഡോളറിനും ദിര്‍ഹമിനുമുള്ള ആവശ്യം കൂടുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
