image

13 Dec 2025 3:31 PM IST

NRI

Oman visa Amnesty:ഒമാനില്‍ സമയ പരിധി കഴിഞ്ഞിട്ടും വിസ പുതുക്കാത്തവര്‍ക്ക് ഡിസംബര്‍ 31 വരെ അവസരം

MyFin Desk

Oman visa Amnesty:ഒമാനില്‍ സമയ പരിധി കഴിഞ്ഞിട്ടും വിസ പുതുക്കാത്തവര്‍ക്ക് ഡിസംബര്‍ 31 വരെ അവസരം
X

Summary

നിയമം പാലിക്കാത്തവര്‍ക്ക് എതിരെ കടുത്ത നടപടി


പ്രവാസി തൊഴിലാളികളുടെ വിസ നിയമലംഘനം തിരുത്തുന്നതിനും ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഈ മാസം അവസാനം വരെ അവസരം. തൊഴിലുടമകള്‍ക്കും വ്യക്തികള്‍ക്കും അവസരം ഉപയോഗപ്പെടുത്താം. സമയപരിധിക്കു ശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. 7 വര്‍ഷത്തിലധികം കാലഹരണപ്പെട്ട എല്ലാ ലേബര്‍ കാര്‍ഡ് പിഴകളും റദ്ദാക്കാന്‍ ഈ അവസരം ഉപയോഗിക്കാം. 2017ലോ അതിനു മുന്‍പോ രേഖപ്പെടുത്തിയ കേസുകള്‍ക്കു തൊഴില്‍ മന്ത്രാലയത്തിനു നല്‍കേണ്ട പിഴ ഒഴിവാക്കലും ഇതില്‍ ഉള്‍പ്പെടുന്നു.

വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്കു പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാൻ അവസരം ലഭിക്കും. രേഖകള്‍ ശരിയാക്കിയാല്‍ അടുത്ത രണ്ടു വര്‍ഷത്തേക്കു തൊഴിലാളികള്‍ക്കു വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും. എന്നാല്‍, തൊഴിലുടമ ഒരു തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ അവസാനിപ്പിച്ചു മടക്ക യാത്രാ ടിക്കറ്റ് നല്‍കാം.