image

12 Dec 2025 4:56 PM IST

Visa and Emigration

Indian Visas for Chinese Professionals:ചൈനീസ് പ്രൊഫഷണലുകള്‍ക്കുള്ള ബിസിനസ് വിസകള്‍ വേഗത്തിലാക്കാന്‍ ഇന്ത്യ

MyFin Desk

Indian Visas for Chinese Professionals:ചൈനീസ് പ്രൊഫഷണലുകള്‍ക്കുള്ള ബിസിനസ് വിസകള്‍ വേഗത്തിലാക്കാന്‍ ഇന്ത്യ
X

Summary

വിസ ക്ലിയറന്‍സുകള്‍ ഒരു മാസത്തിനുള്ളില്‍


വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രൊഫഷണലുകള്‍ക്ക് ബിസിനസ് വിസ ഇളവുകള്‍ അനുവദിച്ച് ഇന്ത്യ. ചെനയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കാനും വലിയ ഉല്‍പാദന നഷ്ടത്തിന് കാരണമായ കാലതാമസം പരിഹരിക്കാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്. വിസ ക്ലിയറന്‍സുകള്‍ ഒരു മാസത്തിനുള്ളില്‍ ചുരുക്കുകയും ചെയ്തു. ചൈനീസ് സാങ്കേതിക വിദഗ്ധരെയും ഉപകരണങ്ങളെയും ആശ്രയിക്കുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു പ്രധാന മാറ്റമായാണ് ബിസിനസ് ലോകം ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തുന്നതും ഇന്ത്യന്‍ കമ്പനികളുമായി വ്യാപാര പങ്കാളിത്തവുമുള്ള കമ്പനികള്‍ക്കാണ് വിസ ഇളവ് ഉണ്ടാകുക. വിവോ,ഓപ്പോ,ഷവോമി,ഹയര്‍ തുടങ്ങിയ കമ്പനികളുടെ എക്‌സിക്യൂട്ടീവികള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം വിസ ലഭിക്കും.

വിസ നേടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും പരിഹരിച്ചു. 2020 ലെ ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ചൈനീസ് കമ്പനികളുടെ പ്രതിനിധികള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചത്. വിസ നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിക്കാനുള്ള തങ്ങളുടെ പദ്ധതികളെ ബാധിച്ചതായി വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. ചൈനീസ് വിദഗ്ധരെ കൊണ്ടുവരാന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ക്ക് സാധിക്കാതിരുന്നതിനാല്‍ നാല് വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് ഏകദേശം 15 ബില്യണ്‍ ഡോളര്‍ ഉല്‍പ്പാദന നഷ്ടമുണ്ടായി. വിസ തടസ്സം കാരണം ഷവോമി പോലുള്ള കമ്പനികള്‍ ആവര്‍ത്തിച്ചുള്ള തിരിച്ചടികള്‍ നേരിട്ടു.