29 Nov 2025 3:14 PM IST
Summary
പരിചയസമ്പന്നരായ ബിസിനസുകാരെയാണ് ഈ വിസ പദ്ധതി വഴി ലഭ്യമിടുന്നത്
ന്യൂസിലാന്റിലെ സ്ഥാപിത കമ്പനികളില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന പരിചയസമ്പന്നരായ ബിസിനസുകാരെ ലക്ഷ്യമിട്ട് ഒരു പുതിയ ബിസിനസ് ഇന്‍വെസ്റ്റര്‍ വര്‍ക്ക് വിസ ആരംഭിച്ചു. 2025 നവംബര്‍ 24 മുതല്‍ ഈ പദ്ധതി വഴി അപേക്ഷ ക്ഷണിച്ചുതുടങ്ങിയിരുന്നു. ബിസിനസ് ഇന്‍വെസ്റ്റര്‍ വര്‍ക്ക് വിസയ്ക്ക് നാല് വര്‍ഷം വരെ സാധുതയുണ്ട്. കൂടാതെ അപേക്ഷകര്‍ക്ക് അവരുടെ പങ്കാളിയെയും ആശ്രിതരായ കുട്ടികളെയും ന്യൂസിലാന്റിലേക്ക് കൊണ്ടുവരാനുമാകും.
പുതിയ വിസ പദ്ധതി പ്രകാരം രണ്ട് നിക്ഷേപ മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 1 മില്യണ്‍ ന്യൂസിലാന്റ് ഡോളറിന്റെ നിക്ഷേപം മൂന്ന് വര്‍ഷത്തെ വര്‍ക്ക്-ടു-റെസിഡന്‍സ് റൂട്ട് നല്കുന്നു, അതേസമയം 2 മില്യണ്‍ ന്യൂസിലാന്റ് ഡോളര്‍ നിക്ഷേപത്തിലൂടെ 12 മാസത്തിനുശേഷം താമസത്തിനായി അപേക്ഷിക്കുന്നതിനുള്ള വേഗതയേറിയ ഓപ്ഷന് വാഗ്ദാനം ചെയ്യുന്നു.
അപേക്ഷകര്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസില്‍ നിക്ഷേപിക്കണം. റിസര്‍വ് ഫണ്ടുകളില്‍ കുറഞ്ഞത് 5,00,000 ന്യൂസിലാന്റ് ഡോളര്‍ കാണിക്കേണ്ടതുണ്ട്. കമ്പനിയില്‍ അഞ്ച് ജീവനക്കാരുണ്ടായിരിക്കണം അല്ലെങ്കില്‍ 1 മില്യണ്‍ ന്യൂസിലാന്റ് ഡോളര്‍ വാര്‍ഷിക വരുമാനം ഉണ്ടാക്കുക തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. അപേക്ഷകന് 55 വയസ്സോ അതില്‍ കുറവോ ആയിരിക്കണം. ഇംഗ്ലീഷ് ഭാഷ, ആരോഗ്യം, സ്വഭാവ നിലവാരം എന്നിവ പാലിക്കണമെന്നും നിബന്ധനയുണ്ട്.
ന്യൂസിലാന്‍ഡിലെ നിലവിലുള്ള സംരംഭങ്ങളിലെ നിക്ഷേപത്തെ പിന്തുണയ്ക്കുകയും പ്രാദേശിക തൊഴിലവസര സൃഷ്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
