2023 മുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കുമെന്ന് അജ്മാന്‍

അജ്മാന്‍ മുനിസിപ്പാലിറ്റിയും, ആസൂത്രണ വകുപ്പും ചേര്‍ന്ന് വര്‍ഷം തോറും മെയ് 16 - ന് പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കരുതെന്ന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് നിരോധന ക്യാമ്പയിന്‍ വിജയം കൈവരിക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി ഈ വര്‍ഷം, മെയ് 16 - ന് 300 ജനവാസ സ്ഥലങ്ങള്‍ പരിശോധിച്ചു. പരിശോധനയില്‍ 2,19,000 പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗശൂന്യമായി കണ്ടെത്തി.ഈ പ്രവര്‍ത്തനം് 39,500 കിലോഗ്രാം മാലിന്യം കുറയ്ക്കുന്നതിന് തുല്യമാണെന്ന് പബ്ലിക് ഹെല്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എങ് ഖാലിദ് മൊയീന്‍ […]

Update: 2022-05-19 03:37 GMT

അജ്മാന്‍ മുനിസിപ്പാലിറ്റിയും, ആസൂത്രണ വകുപ്പും ചേര്‍ന്ന് വര്‍ഷം തോറും മെയ് 16 - ന് പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കരുതെന്ന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് നിരോധന ക്യാമ്പയിന്‍ വിജയം കൈവരിക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി ഈ വര്‍ഷം, മെയ് 16 - ന് 300 ജനവാസ സ്ഥലങ്ങള്‍ പരിശോധിച്ചു. പരിശോധനയില്‍ 2,19,000 പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗശൂന്യമായി കണ്ടെത്തി.ഈ പ്രവര്‍ത്തനം് 39,500 കിലോഗ്രാം മാലിന്യം കുറയ്ക്കുന്നതിന് തുല്യമാണെന്ന് പബ്ലിക് ഹെല്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എങ് ഖാലിദ് മൊയീന്‍ അല്‍ ഹൊസാനി വ്യക്തമാക്കി.

വര്‍ഷംതോറും നടത്തി വരാറുള്ള പ്ലാസ്റ്റിക് നിരോധന ക്യാമ്പയിന്‍ ഈ വര്‍ഷം 62 ശതമാനം വിജയം കൈവരിച്ചതോടെ, 2023 മുതല്‍ പൂര്‍ണമായും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കാന്‍ അജ്മാന്‍ പദ്ധതിയിടുന്നു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ബദല്‍ മാര്‍ഗ്ഗം കണ്ടെത്താനുള്ള പഠനം ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ നടത്തുന്നുണ്ടെന്ന് അല്‍ ഹൊസാനി പറഞ്ഞു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള എല്ലാ പരിഹാരങ്ങളും നടപടി ക്രമങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News