image

20 Nov 2025 3:38 PM IST

Financial planning

ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിലും ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താമോ?

MyFin Desk

get rid of credit card debt
X

Summary

ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിലും ക്രെഡിറ്റ് പ്രൊഫൈൽ മെച്ചപ്പെടുത്താൻ ചില വഴികൾ


ബാങ്കുകളും എൻ‌ബി‌എഫ്‌സികളും ക്രെഡിറ്റ് സ്കോറുകളുടെ അടിസ്ഥാനത്തിൽ വായ്പ അനുവദിക്കുന്നതിന് മുൻഗണന നൽകുമ്പോൾ ആരോഗ്യകരമായ ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നത് അന്ത്യന്താപേക്ഷിതമാണ്.

ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിലും ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനാകുമോ? ക്രെഡിറ്റ് പ്രൊഫൈൽ പോസിറ്റീവായി നിലനിർത്താൻ ക്രെഡിറ്റ് കാർഡ് വേണമെെന്നില്ല. ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിലും, ആറ് മുതൽ മുതൽ പന്ത്രണ്ട് മാസം വരെയുള്ള ലോൺ സ്ഥിരമായ തിരിച്ചടവുകൾ ക്രെഡിറ്റ് പ്രൊഫൈൽ പോസിറ്റീവാക്കാം.

ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിലും നന്നായി കൈകാര്യം ചെയ്യുന്ന വായ്പാ പോർട്ട്ഫോളിയോ ക്രെഡിറ്റ് പ്രൊഫൈൽ മെച്ചപ്പെടുത്തും. നന്നായി കൈകാര്യം ചെയ്യുന്ന ഒരു ക്രെഡിറ്റ് പ്രൊഫൈൽ ഉണ്ടെങ്കിൽ വ്യക്തിഗത വായ്പകൾ, ഭവന വായ്പ തുടങ്ങിയ വിവിധ വായ്പകൾ ലഭിക്കുന്നത് മാത്രമല്ല, ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നതും എളുപ്പമായിരിക്കും. ഇതിന് സാമ്പത്തിക ആസൂത്രണം തിരിച്ചടവ് ശീലങ്ങൾ എന്നിവയിൽ എല്ലാം ശ്രദ്ധ വേണം. വായ്പ നൽകുന്നവർ തിരിച്ചടവിലെ സ്ഥിരത നിരീക്ഷിക്കും. സ്ഥിരമായ തൊഴിലും മികച്ച വരുമാന സ്രോതസ്സുമുള്ളവർക്ക് വായ്പാ തിരിച്ചടവ് ശേഷി കൂടുതലായിരിക്കും.

ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഒരേസമയം ഒന്നിലധികം വായ്പകൾക്ക് അപേകഷിക്കുന്നത് ഒഴിവാക്കാം.ഒന്നിലധികം ​​ക്രെഡിറ്റ് കാർഡുകൾക്ക് ​​അപേക്ഷിക്കുന്നതും ഒഴിവാക്കാം. ക്രെഡിറ്റ് കാർഡ് അപേക്ഷയും തുടർ അന്വേഷണങ്ങളും ചില സന്ദർഭങ്ങലിൽ സ്‌കോറിനെ പ്രതികൂലമായി ബാധിക്കാറുണ്ട്.

ക്രെഡിറ്റ് കാർഡുകൾ പെരുകുന്നത് വായ്പകളെ അമിതമായി ആശ്രയിക്കാൻ കാരണമാകുകയും ചെയ്യും. പ്രമുഖ ക്രെഡിറ്റ് ബ്യൂറോകളുടെ വാർഷിക ക്രെഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത് ലോൺ ഉള്ളവരുടെ ക്രെഡിറ്റ് പ്രൊഫൈൽ നിരീക്ഷിക്കാൻ സഹായകരമാകും.