വനിതകള്‍ക്കായി പ്രത്യേ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഫ്യൂച്ചര്‍ ജനറലി

  • ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ പിന്തുണ നല്‍കുന്ന വിധത്തിലാണ് പദ്ധതി
  • വനിതകള്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി
  • ഗൈനക്കോളജിക്കല്‍ കണ്‍സള്‍ട്ടേഷന്‍, യോഗ എന്നിവയെല്ലാം കവറേജില്‍ ഉള്‍പ്പെടുന്നുണ്ട്

Update: 2024-03-08 09:00 GMT

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ്. ഹെല്‍ത്ത് പവര്‍ (health PowHER) എന്ന പേരിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ പിന്തുണ നല്‍കുന്ന വിധത്തിലാണ് പദ്ധതി.

സ്ത്രീകളുടെ കാന്‍സര്‍ ചികിത്സ, ആര്‍ത്തവം, ആര്‍ത്തവ വിരാമം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ശാരീരികവും മാനസികവുമായ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സേവനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് പോളിസി.

വന്ധ്യത ചികിത്സ, സ്‌റ്റെം സെല്‍ സ്‌റ്റോറേജ്, സമഗ്ര വെല്‍നെസ് കവറേജ്, നഴ്‌സിംഗ് കെയര്‍, നവജാത ശിശുക്കളുടെ വൈകല്യങ്ങള്‍ക്കുള്ള ചികിത്സ, വാര്‍ധക്യ കാല പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സ, എല്ലുകള്‍ ശക്തമാകാനുള്ള കുത്തിവെയ്പ്പുകള്‍, സന്ധികള്‍ക്കുള്ള കുത്തിവെയ്പ്പുകള്‍, പ്രസവ ചെലവുകള്‍ക്കുള്ള കവറേജ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

വാര്‍ഷിക ഹെല്‍ത്ത് ചെക്കപ്പ്, പ്രവന്റീവ് കെയര്‍ പാക്കേജ്, ഫിറ്റ്‌നസ് പ്രോഗ്രാം, ഡയറ്റ് ആന്‍ഡ് ന്യൂട്രീഷന്‍, സ്പാ, ഗൈനക്കോളജിക്കല്‍ കണ്‍സള്‍ട്ടേഷന്‍, യോഗ എന്നിവയെല്ലാം കവറേജില്‍ ഉള്‍പ്പെടുന്നുണ്ട്.

Tags:    

Similar News