ഡിമാൻറ് കുറഞ്ഞു, സേവന മേഖല വളര്‍ച്ച 6 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി

  ഉയര്‍ന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞതിനാല്‍ സെപ്റ്റംബറില്‍ ഇന്ത്യയുടെ സേവന മേഖലയുടെ പ്രവര്‍ത്തനം ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസ് റിപ്പോര്‍ട്ട്. പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക ഓഗസ്റ്റിലെ 57.2 ല്‍ നിന്ന് സെപ്റ്റംബറില്‍ 54.3 ആയി കുറഞ്ഞു. ഈ മേഖലയിലെ നിയമനം നാലാം മാസവും തുടര്‍ന്നുവെങ്കിലും ഓഗസ്റ്റിനെ അപേക്ഷിച്ച് തൊഴിലവസരങ്ങളും കുറവാണ്. ഇന്ത്യന്‍ സേവന മേഖല സമീപ കാലങ്ങളില്‍ നിരവധി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തിട്ടുണ്ട്. […]

Update: 2022-10-13 02:18 GMT

 

ഉയര്‍ന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞതിനാല്‍ സെപ്റ്റംബറില്‍ ഇന്ത്യയുടെ സേവന മേഖലയുടെ പ്രവര്‍ത്തനം ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസ് റിപ്പോര്‍ട്ട്. പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക ഓഗസ്റ്റിലെ 57.2 ല്‍ നിന്ന് സെപ്റ്റംബറില്‍ 54.3 ആയി കുറഞ്ഞു. ഈ മേഖലയിലെ നിയമനം നാലാം മാസവും തുടര്‍ന്നുവെങ്കിലും ഓഗസ്റ്റിനെ അപേക്ഷിച്ച് തൊഴിലവസരങ്ങളും കുറവാണ്.

ഇന്ത്യന്‍ സേവന മേഖല സമീപ കാലങ്ങളില്‍ നിരവധി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക സെപ്റ്റംബറില്‍ വളര്‍ച്ചാ വേഗത കുറച്ചെങ്കിലും ശക്തമായ പ്രകടനം തുടരുന്നുവെന്ന് എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ സാമ്പത്തിക ശാസ്ത്ര അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ അഭിപ്രായപ്പെട്ടു. കോവിഡിന്റെ തുടക്കം മുതല്‍ അന്താരാഷ്ട്ര ഡിമാന്‍ഡ് 50ന് താഴെയായി തുടര്‍ന്നു. എന്നിരുന്നാലും സെപ്റ്റംബറിലെ ഇടിവ് ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇടിഞ്ഞത്. ചെലവ് കൂടിയതു മൂലം ഡിമാന്റ് കുറഞ്ഞു.

ഊര്‍ജ്ജം, ഭക്ഷണം, തൊഴിലാളികള്‍, മെറ്റീരിയല്‍ എന്നിവയ്ക്കുണ്ടായ ഉയര്‍ന്ന ചെലവ് മൂലം ബിസിനസ് സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി പത്തൊന്‍പതാം മാസവും വില വര്‍ധിപ്പിച്ചതിനാല്‍ ഡിമാന്‍ഡ് കുറഞ്ഞു.

പണപ്പെരുപ്പം തടയുന്നതിനും രൂപയുള്‍പ്പെടെ പല കറന്‍സികളെയും ദുര്‍ബലമാക്കിയ യുഎസ് ഫെഡറല്‍ റിസര്‍വ് ഉയര്‍ത്തിയ ആശങ്കകള്‍ നികത്തുന്നതിനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മെയ് മുതല്‍ പലിശ നിരക്ക് 190 ബേസിസ് പോയിന്റ് ഉയര്‍ത്തി. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ആര്‍ബിഐ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ വിദേശ നാണ്യകരുതല്‍ ശേഖരം 100 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 545 ബില്യണ്‍ ഡോളറായി. വര്‍ഷാവസാനത്തോടെ അവ 523 ബില്യണ്‍ ഡോളറായി കുറയുമെന്ന് റോയിട്ടേഴ്‌സ് പോള്‍ കണ്ടെത്തി.

Tags:    

Similar News